5 വിവാഹം കഴിച്ചു, പണവും ആഭരണങ്ങളുമായി കടന്നു; ബാങ്ക് മാനേജർക്കെതിരെ യുവതികളുടെ പരാതി
പാലക്കാട്; വിവാഹ തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവതികൾ. പൊതുമേഖല ബാങ്ക് മാനേജരായ സി എച്ച് സലീം എന്നയാൾക്കെതിരെയാണ് യുവതികൾ പരാതി നൽകിയത്. വിവാഹബന്ധം വേർപെടുത്തിയ യുവതികളെ രണ്ടാം വിവാഹം കഴിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു.

2013 ലാണ് ഇയാളുടെ ആദ്യ വിവാഗം. കോഴിക്കോട് സ്വദേശിയായ യുവതിയെ പുനഃർവിവാഹം ചെയ്യുകയായിരുന്നു. മൂന്നാം മാസം യുവതി ഗർഭിണിയായി. എന്നാൽ ഇയാളുടെ ശാരീരിക പീഡനത്തെ തുടർന്ന് കുഞ്ഞ് നഷ്ടമായി. തുടർന്ന് രണ്ട് വർഷത്തിന് ശേഷം വീണ്ടും ഗർഭിണിയായി. കുഞ്ഞ് ജനിച്ചപ്പോഴാണ് ഇയാൾ മറ്റ് സ്ത്രീകളേയും തട്ടിപ്പിലൂടെ വിവാഹം കഴിച്ച കാര്യം യുവതി അറിഞ്ഞത്.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നൂറോളം സ്ത്രീകളുടെ ഫോട്ടോയും ഏജന്റുമാരുടെ നമ്പരും ലഭിച്ചതായും യുവതി പറയുന്നു. ഈ സംഭവത്തിന് ശേഷം ഇയാൾ കിണാശ്ശേരി സ്വദേശിയായ നഴ്സിനെ വിവാഹം ചെയ്തു. ഇവരുടെ 22 പവൻ സ്വർണാഭരണങ്ങൾ വീടുവയ്ക്കാമെന്നു പറഞ്ഞു സ്വന്തമാക്കി കല്ലേക്കാട് സ്ഥലവും വാങ്ങി. കോഴിക്കോട് സ്വദേശിയായ ആദ്യ ഭാര്യ ഇയാൾ വിവാഹിതനായ വാർത്ത അറിഞ്ഞ് എത്തിയപ്പോഴാണ് നഴ്സായ യുവതിയെ കണ്ടുമുട്ടിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
കോങ്ങാട് പൊലീസ് സ്റ്റേഷനിലും കോഴിക്കോട്, പാലക്കാട് കുടുംബ കോടതികളിലും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും ബാങ്കിനും യുവതികൾ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇയാൾ കോടതിയിൽ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ട് പോകുകയായണെന്ന് യുവതികൾ ആരോപിച്ചു.












Click it and Unblock the Notifications