• search
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചിലന്തി ജയശ്രീ ഒടുവില്‍ പോലീസ് പിടിയില്‍

 • By desk

പാലക്കാട്: കേരളത്തിന് അകത്തും പുറത്തുമായി നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ പറ്റിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ പഴയ നടക്കാവ് നന്തിലത്ത് വീട്ടില്‍ കൃഷ്ണകുമാറിന്‍റെ ഭാര്യ ജയശ്രീ എന്ന ചിലന്തി ജയശ്രീയേയും(52) , കൂട്ടാളിയായ നിലമ്പൂര്‍ കുറുമ്പലംകോട്, കടുക്കാശ്ശേരി വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ രതീഷ് (37) എന്നിവരെ തമിഴ്നാട്ടില്‍ നിന്ന് പോലീസ് വലയിലാക്കി.

ചേലക്കര ചെമ്മണൂര്‍ ക്രഡിറ്റ് & ഇന്‍വെസ്റ്റ്മെന്‍റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജിവനക്കാരനില്‍ നിന്ന് 8 ½ ലക്ഷം രൂപ തട്ടിയെടുത്തതിന് കോട്ടായി പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്. പെരിങ്ങോട്ടുകുറിശ്ശിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണയ വസ്തുവെടുത്ത് ചേലക്കര ചെമ്മണ്ണൂരിലെ സ്ഥാപനത്തില്‍ പണയം വെക്കാം എന്നു പറഞ്ഞ് സ്ഥാപനത്തിലെ ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ചാണ് ജയശ്രീയും സംഘവും പണം തട്ടിയത്. സംഘത്തിലുള്‍പ്പെട്ട ജയശ്രീയുടെ ഭര്‍ത്താവ് കൃഷ്ണകുമാര്‍, സഹായികളായ ഗീത, ഷറഫുദ്ദീന്‍, പെരിങ്ങോട്ടുകുറിശ്ശിയിലെ സുജിത് ചന്ദ്രന്‍ എന്ന ചന്തു എന്നിവരെ പോലീസ് പലഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്.

news

തൃശ്ശൂര്‍ ,പാലക്കാട് ജില്ലകളിലായി നിരവധി സ്പിരിറ്റ് കടത്ത് കേസ്സുകളിലായി റിമാണ്ടില്‍ കഴിഞ്ഞിട്ടുള്ളയാളാണ് സുജിത് ചന്ദ്രന്‍ എന്ന ചന്തു. തട്ടിപ്പ് നടത്തിയ ശേഷം ജയശ്രീ മുതലമട, നെന്മാറ എന്നിവടങ്ങളില്‍ കേന്ദ്രീകരിച്ച് മറ്റൊരു വന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തുവെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.

പരിചയപ്പെടുന്നവരുമായി അടുപ്പം ഭാവിച്ച് ബാങ്ക് ലോണും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ്ണവും തരപ്പെടുത്തി കൊടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വലവിരിച്ചാണ് ആളുകളെ പറ്റിച്ചിരുന്നത്. ഇതുകൊണ്ടാണ് ജയശ്രീക്ക് ചിലന്തി ജയശ്രീ എന്ന് പേര് വന്നത്. ഇങ്ങനെ പണം നഷ്ടപ്പെട്ടവരെ പലതരത്തില്‍ ഭീഷണിപ്പെടുത്തിയതുമൂലം പലരും പോലീസില്‍ പരാതിപ്പെടാതിരുന്നത് ഇവര്‍ക്ക് കൂടുതല്‍ തട്ടിപ്പ് നടത്താന്‍ സഹായകമായി. ഇതിനായി ക്വട്ടേഷന്‍ സംഘങ്ങളെ വരെ ഇവര്‍ ഉപയോഗപ്പെടുത്താറുണ്ട്. രണ്ട് പതിറ്റാണ്ടായി ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഒരുതവണ മാത്രമാണ് ജയശ്രീ പോലീസിന്‍റെ പിടിയിലായിട്ടുള്ളത്.

സമാനമായ നിരവധി കേസ്സുകളില്‍ പ്രതിയായ എറണാകുളം സ്വദേശി പൂമ്പാറ്റ സിനിയുടെ പങ്കാളികൂടിയാണ് ജയശ്രീ. ആളുകളെ പറ്റിച്ച തുക കൊണ്ട് ആഡംഭര കാറുകളും, ഫ്ലാറ്റുകളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. പോലീസിന്‍റെ അന്വേഷണ മധ്യേ ഇവര്‍ തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നടത്തിയ മറ്റ് തട്ടിപ്പുകളും വെളിവായിട്ടുള്ളതാണ്. എറണാകുളം സ്വദേശിയില്‍ നിന്ന് ഏകദേശം 2 കോടി രൂപയും കൊല്ലങ്കോട് സ്വദേശിയില്‍ നിന്ന് 16 ലക്ഷം രൂപയും , നെന്മാറ സ്വദേശികളില്‍ നിന്നായി സുമാര്‍ 5 ലക്ഷത്തോളം രൂപയും ഇവര്‍ തട്ടിയെടുതത്തിട്ടുള്ളതാണ്.

ആലത്തൂര്‍ ഡി വൈ എസ് പി കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടായി തിരിഞ്ഞ് കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയാണ് ജയശ്രീയേയും സഹായി നിലമ്പൂര്‍ സ്വദേശി രതീഷിനേയും(37) തമിഴ്നാട് സേലത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട കോട്ടായി എസ്ഐ ഉണ്ണികൃഷ്ണന്‍, പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, സജിത, ചിഞ്ചു, ആലത്തൂര്‍ സി വൈ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട റഹിംമുത്തു, സന്ദീപ്, കൃഷ്ണദാസ്, സൂരജ്ബാബു, ദിലീപ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. ഇതോടെ കോട്ടായി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത തട്ടിപ്പ് കേസിലെ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞു. കേസിനാസ്പദമായ സംഭവം നടന്നതു മുതല്‍ പോലീസ് നടത്തിയ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണമാണ് ഈ നേട്ടത്തിന് കാരണം.

പാലക്കാട് മണ്ഡലത്തിലെ യുദ്ധം
 • C Krishnakumar
  C Krishnakumar
  ഭാരതീയ ജനത പാർട്ടി
 • VK Sreekantan
  VK Sreekantan
  ഇന്ത്യൻ നാഷണൽ കോൺഗ്രസ്

English summary
Chilanthi jayasree was arrested by police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more