മലമ്പുഴയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റെന്ന് ഇടത് സ്ഥാനാർത്ഥി; മറുപടിയുമായി ബിജെപി
പാലക്കാട്; മലമ്പുഴയിൽ കോൺഗ്രസിനെതിരെ വോട്ട് മറിക്കൽ ആരോപണവുമായി ഇടത് സ്ഥാനാർത്ഥി എ പ്രഭാകരൻ. കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റു. മണ്ഡലത്തിൽ കോൺഗ്രസ് സജീവമായിരുന്നില്ല. ആ നിഷ്ക്രിയത്വം വോട്ട് വിൽപ്പനയായി വേണം അനുമാനിക്കാനെന്നും പ്രഭാകരൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രഭാകരന്റെ പ്രതികരണം.

കോൺഗ്രസും ബിജെപിയും ഒരു ബൂത്തിലാണ് തിരഞ്ഞെടുപ്പ് ദിവസം ഇരുന്നത്. പുതശേരി ഒഴികെ മിക്ക പഞ്ചായത്തുകളിലും ഇതായിരുന്നു സ്ഥിതി. അതേസമയം എത്രയൊക്കെ വോട്ട് വിട്ടാലും മലമ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ തന്നെ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും പ്രഭാകരൻ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു, മമതാ ബാനര്‍ജിയുടെ പ്രചാരണ ചിത്രങ്ങള്‍ കാണാം
അതേസമയം സിപിഎമ്മിന്റെ ആരോപണം തള്ളി ബിജെപി രംഗത്തെത്തി. ആരുടേയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്കില്ലെന്നും സിപിഎമ്മിന് പരാജയഭീതിയാണെന്നും ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ പറഞ്ഞു. സിപിഎമ്മിന്റേയും കോൺഗ്രസിന്റേയും വോട്ടുകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ അവകാശപ്പെട്ടു. മണ്ഡലത്തിലെ അടിയൊഴുക്കുകൾ ബിജെപിക്ക് അനുകൂലമാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.
അതേസമയം കോൺഗ്രസിന് ആരുമായും കൂട്ടുകെട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായ അനന്തകൃഷ്ണൻ പ്രതികരിച്ചു. മണ്ഡലത്തിൽ ഇക്കുറി ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്നും അനന്തകൃഷ്ണൻ പറഞ്ഞു. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയത്.
സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications