Get Updates
Get notified of breaking news, exclusive insights, and must-see stories!

അട്ടപ്പാടിയില്‍ പിക്കപ്പ് വാന്‍ ഒഴുക്കില്‍പ്പെട്ടു, അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: അട്ടപ്പാടി ചുരത്തിലെ കനത്ത മഴയില്‍ ദുരിതമയമായി ജനജീവിതം. അട്ടപ്പാടി ചുരം ഉരുളക്കുന്നില്‍ പിക്കപ്പ് വാന്‍ ഒഴുകില്‍പ്പെട്ടു. ഇതിലുണ്ടായിരുന്നു അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടി ചുരത്തില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് അപകടമുണ്ടായത്. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഇവരുടെ വാന്‍ ഒലിച്ച് പോവുകയായിരുന്നു. ഒഴുകിപോയ വാഹനം പിന്നീട് കയറിന് കെട്ടിയിടുകയായിരുന്നു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വാഹനത്തില്‍ പുത്തന്‍പുരയ്ക്കല്‍ സോമനും മകനുമായിരുന്നു ഉണ്ടായിരുന്നത്. ആനമൂരളി ഉരളകുന്നില്‍ ചപ്പാത്ത് കടക്കുന്നതിനിടെയാണ് ദുരന്തത്തില്‍ പിക്കപ്പ് വാന്‍ ഒഴുകി പോയത്.

1

ഇവര്‍ ചപ്പാത്ത് മുറിച്ച് കടക്കുന്നതിനിടെയാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ഇതിനൊപ്പം വാന്‍ ഒഴുകി പോവുകയായിരുന്നു. വാനിലുണ്ടായിരുന്ന സോമനും മകനും ഒഴുക്കില്‍പ്പെട്ടിരുന്നു. ജീവന് വേണ്ടി മല്ലിട്ട ഇവരെ പ്രദേശത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. ഇവര്‍ ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് സോമനും മകനും രക്ഷപ്പെട്ടത്. എന്നാല്‍ പിക്കപ്പ് വാന്‍ വലിച്ച് കയറ്റാനായില്ല. അട്ടപ്പാടി ചുരത്തില്‍ ദിവസങ്ങളായി അതിശക്തമായ മഴയാണ് പെയ്യുന്നത്. അട്ടപ്പാടി മേഖലയിലും ചുരത്തിലും ഉള്‍വനങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. ഇതോടെ ചുരം വഴിയുള്ള ഗതാഗതവും കഠിനമായിരിക്കുകയാണ്.

അട്ടപ്പാടി മേഖലയില്‍ പാലങ്ങളും ചപ്പാത്തുകളുമെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അഗളി മേഖലയില്‍ പക്ഷേ കാര്യമായ മഴയില്ല. അതേസമയം രാത്രിയോടെ ചുരം മേഖലയില്‍ അടക്കം മഴയ്ക്ക് ചെറിയ തോതില്‍ കുറവുണ്ട്. മറ്റ് ജില്ലകളിലും മഴയുടെ തീവ്രത കുറയുന്നുണ്ട്. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടെങ്കിലും കേരളത്തില്‍ കാര്യമായ സ്വാധീനമുണ്ടാവില്ല. നാളെ മറ്റന്നാളും സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ഇല്ലാത്തത് ആശ്വാസമാണ്. എന്നാല്‍ ജാഗ്രത തുടരുകയാണ്. ഇരട്ട ന്യൂനമര്‍ദം നിലവിലുണ്ട്. എന്നാല്‍ കേരളത്തില്‍ അതിന്റെ സ്വാധീനം കാര്യമായിട്ടുണ്ടാവില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറയുന്നത്.

മധ്യവടക്കന്‍ കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. അറബിക്കടലില്‍ കര്‍ണാടക തീരത്തോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. എന്നാല്‍ ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് നീങ്ങുന്നത്. അതുകൊണ്ട് കേരളത്തിന് തല്‍ക്കാലം ഭീഷണിയില്ല. ന്യൂനമര്‍ദം അധികം ശക്തി പ്രാപിക്കാതെ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് വിലയിരുത്തല്‍. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളിക്കെട്ടില്‍ നിന്ന് കേരളത്തിന് ആശ്വാസമുണ്ടാവും. റെക്കോര്‍ഡ് മഴയാണ് തുലാവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ തന്നെ ലഭിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് തുലാവര്‍ഷം ആരംഭിച്ചത്. ഡിസംബര്‍ 31 വരെയാണ് ഇത് തുടരുകയാണ്. 833.8 മില്ലിമീറ്റര്‍ മഴയാണ് നവംബര്‍ 15 വരെ കേരളത്തില്‍ പെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+