• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഞാന്‍ തന്നെ വന്നത് വൈകിപ്പോയി... നേമം സിംഗപ്പൂരായോ? ഇ ശ്രീധരന് ഇനി പറ്റുമോ എന്ന് ശശി തരൂര്‍

പാലക്കാട്: ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ മുഖഛായ തന്നെ മാറി എന്നാണ് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒട്ടേറെ പേര്‍ ബിജെപിയുടെ നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വരുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ബിജെപിക്ക് ഇത്തവണ നിരവധി സീറ്റുകള്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു. ബിജെപി കേരളത്തില്‍ അധികാരം പിടിക്കാനുള്ള സാധ്യതകളും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാല്‍ ഇ ശ്രീധരന് കേരള രാഷ്ട്രീയത്തില്‍ വഹിക്കാനുള്ള പങ്ക് സംബന്ധിച്ച് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനോട് ചോദിച്ചാല്‍ വ്യത്യസ്തമായ പ്രതികരണമാണ് ലഭിക്കുക. നേമത്തെ ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രതികരണം. അതിങ്ങനെ....

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. വളരെ അപ്രതീക്ഷിതമായിരുന്നു ശ്രീധരന്റെ നീക്കം. എന്നാല്‍ യാദൃശ്ചികമായി ബിജെപിയില്‍ എത്തിയതല്ലെന്നും താന്‍ ചെറുപ്പം മുതല്‍ ആര്‍എസ്എസിലുണ്ടെന്നും അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തി.

പാലക്കാട് സ്ഥാനാര്‍ഥി

പാലക്കാട് സ്ഥാനാര്‍ഥി

ബിജെപിയില്‍ ചേര്‍ന്ന ശേഷം ഇ ശ്രീധരന്‍ നടത്തിയ പ്രതികരണങ്ങള്‍ പലതും വിവാദമാകുകയും ചെയ്തു. ബീഫ് കഴിക്കില്ലെന്നും കഴിക്കുന്നവരെ ഇഷ്ടമല്ലെന്നുമുള്ള ഇ ശ്രീധരന്റെ പ്രതികരണം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അധികം വൈകാതെയാണ് പാലക്കാട് ബിജെപി സ്ഥാനാര്‍ഥിയായി ഇ ശ്രീധരന്‍ എത്തിയത്.

വിലയിരുത്തല്‍ വ്യത്യസ്തം

വിലയിരുത്തല്‍ വ്യത്യസ്തം

മെട്രോമാന്‍ എന്ന നിലയില്‍ രാജ്യത്തിന്റെ എല്ലാ ആദരവും ലഭിച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. രാജ്യത്തെ മികച്ച ടെക്‌നോക്രാറ്റ് ആണ് അദ്ദേഹം. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അദ്ദേഹം സ്വയം ഇല്ലാതാകുകയാണ് ചെയ്തതെന്ന് ഇടതുപക്ഷവും യുഡിഎഫും ഒരുപോരെ പറയുന്നു. പക്ഷേ, ഇ ശ്രീധരന്റെ വരവ് വലിയ നേട്ടമായും വിലയിരുത്തുന്നു.

ശശി തരൂര്‍ പറയുന്നത്

ശശി തരൂര്‍ പറയുന്നത്

88 വയസായി ഇ ശ്രീധരന്. ഇനി കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് എന്തു ചെയ്യാനുണ്ട് എന്നാണ് ശ്രീധരനെ കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂരിന്റെ മറുചോദ്യം. രാഷ്ട്രീയത്തില്‍ തിളങ്ങണമെങ്കില്‍ ജനങ്ങളുമായി അടുത്ത ബന്ധം വേണം. ജനങ്ങളുടെ ആവശ്യം അറിയണം. അതിന് പരാഹരം നിര്‍ദേശിക്കണം. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയണം. ഈ പ്രായത്തില്‍ ശ്രീധരന് അതിനെല്ലാം സാധിക്കുമോ എന്നാണ് ശശി തരൂര്‍ ചോദിക്കുന്നത്.

ഞാന്‍ എത്തിയതേ വൈകിയാണ്

ഞാന്‍ എത്തിയതേ വൈകിയാണ്

51 വയസിലാണ് ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായത്. അത് തന്നെ വൈകിപ്പോയി എന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ശ്രീധരന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് 88ാം വയസിലാണ് എന്നും ശശി തരൂര്‍ പറയുന്നു. പാലക്കാട് ഷാഫി പറമ്പിലിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നേമം സിംഗപ്പൂരായോ

നേമം സിംഗപ്പൂരായോ

പാലക്കാട്ടുകാര്‍ക്ക് ഷാഫി പറമ്പിലിനെ കിട്ടിയത് വളരെ ഭാഗ്യമാണ്. നിങ്ങള്‍ നേമത്തേക്ക് നോക്കൂ. ഒ രാജഗോപാല്‍ ഏറെ പ്രായം ചെന്നപ്പോഴാണ് എംഎല്‍എ ആയത്. കഴിഞ്ഞ അഞ്ച് വര്‍ഷം നേമത്ത് എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങളുണ്ടായോ. നേമം സിംഗപ്പൂരായി ആരെങ്കിലും കണ്ടോ. നിമയസഭയില്‍ അദ്ദേഹത്തിന്റെ ശബ്ദം കേട്ടുവോ എന്നും തരൂര്‍ ചോദിക്കുന്നു.

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

ലേറ്റായി വന്താലും... വൈകി പ്രചാരണം തുടങ്ങി നടി പ്രിയങ്ക; അരൂരില്‍ പൊരിഞ്ഞ പോര്, എന്തുകൊണ്ട് രാഷ്ട്രീയം

നികേഷ പട്ടേലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

cmsvideo
  പാലക്കാടിന് വന്‍ വാഗ്ദാനവുമായി മെട്രോമാന്‍ | Oneindia Malayalam
  ഡോ.ശശി തരൂർ
  Know all about
  ഡോ.ശശി തരൂർ

  English summary
  I am too late to became Politics; Shashi Tharoor says in Palakkad campaign
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X