പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെ റെയിൽ സാമൂഹ്യ ആഘാത പഠനത്തിന് സർവെ ആവശ്യമില്ലെന്ന് ഇ ശ്രീധരൻ

Google Oneindia Malayalam News

പാലക്കാട്: കെ റെയിൽ പദ്ധതിക്ക് കല്ലിടൽ നടക്കുന്നത് സാമൂഹ്യ ആഘാത പഠനത്തിന് അല്ലെന്ന് ഇ ശ്രീധരൻ. സാമൂഹ്യ ആഘാത പഠനത്തിന് കല്ലിടൽ നടത്തേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കെ.റെയില്‍ പദ്ധതിയിലുള്ള പ്രശ്‌നങ്ങൾ റെയിൽവെ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. 64000 കോടിയിൽ നിലവിലെ പദ്ധതി നടക്കില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.

പദ്ധതിക്ക് ഡി.പി.ആറില്‍ ഉള്ളതിനെക്കാൾ ഇരട്ടി ഇളവിൽ ഭൂമി ഏറ്റെടുക്കേണ്ടതായി വരും. ഈ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ലെന്നും സർക്കാരിന് ഹിഡൻ അജണ്ടയാണ് പദ്ധതിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ഞാൻ ബിജെപിക്കാരനായതുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നതെന്ന് മുഖ്യമന്ത്രി ഒരിക്കലും പറയാൻ സാധ്യതയില്ല. ശരിക്കുള്ള കാര്യം മുഖ്യമന്ത്രിയെ ബോധിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സർവേ നിർത്തിയത് പാർട്ടി കോൺഗ്രസ് നടക്കാനിരിക്കുന്നത് കൊണ്ടാകാമെന്നും പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചാൽ താന്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം സിഎം കൂടിക്കാഴ്‌ച

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രി അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ കൂടിക്കാഴ്‌ച സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്‌ചക്ക് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഇരുവരുടെയും കൂടിക്കാഴ്‌ച അര മണിക്കൂർ നേരം നീണ്ടുനിന്നു. പ്രധാനമന്ത്രിയോട് പദ്ധതിക്കൊപ്പം നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ഡിപിആറിലെ അവ്യക്തതകള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. റയില്‍വേ മന്ത്രിയേയും മുഖ്യമന്ത്രി കണ്ടിരുന്നു.

റെയിൽവെ മന്ത്രിയുടെ പ്രതികരണം

അതേ സമയം കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. പദ്ധതി സങ്കീർണമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ തിടുക്കം കാണിക്കരുതെന്നുമായിരുന്നു റെയിൽവെ മന്ത്രിയുടെ പ്രതികരണം. രാജ്യസഭയിൽ വച്ചാണ് റെയിൽവെ മന്ത്രി ഈ പ്രതികരണം നടത്തിയത്. കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിത പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
സംസ്ഥാനത്ത് K-Rail സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു | Oneindia Malayalam
പദ്ധതി ഉപേക്ഷിക്കണമെന്ന് കെ സുരേന്ദ്രൻ

അതേ സമയം കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി ഒരു ഉറപ്പും നൽകിയിട്ടില്ലെന്ന് റെയിൽവെ മന്ത്രി പറഞ്ഞു. പദ്ധതി സങ്കീർണമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ തിടുക്കം കാണിക്കരുതെന്നുമായിരുന്നു റെയിൽവെ മന്ത്രിയുടെ പ്രതികരണം. രാജ്യസഭയിൽ വച്ചാണ് റെയിൽവെ മന്ത്രി ഈ പ്രതികരണം നടത്തിയത്. കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ആസൂത്രിത പ്രചാരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. മുഖ്യമന്ത്രിമാർ പറയുന്നത് ശ്രദ്ധയോടെ താത്പര്യത്തോടെ കേൾക്കുകയെന്നത് പ്രധാനമന്ത്രിയുടെ രീതിയാണ്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

'ഭരണഘടനയിൽ മതേതരത്വം ആവശ്യമുണ്ടോ?' ബിജെപി ദേശീയ ജനറൽ സെക്രട്ടറി'ഭരണഘടനയിൽ മതേതരത്വം ആവശ്യമുണ്ടോ?' ബിജെപി ദേശീയ ജനറൽ സെക്രട്ടറി

English summary
k raily survey is not for social impact study says E Sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X