പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃത്താല പിടിക്കാന്‍ തുറുപ്പുചീട്ടിറക്കി സിപിഎം; എംബി രാജേഷ്-ബല്‍റാം പോരാട്ടം കനക്കും, സാധ്യത ആര്‍ക്ക്

Google Oneindia Malayalam News

പാലക്കാട്: ഇടതിനും വലതിനും എന്നും ശക്തിയുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല. ഒരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ട് എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന ബിജെപിയും വളര്‍ന്നുവരികയാണ്. പഞ്ചായത്ത് ഭൂരിഭാഗവും ഇടത് അനുകൂലമാണെങ്കിലും ലോക്‌സഭയിലും നിയമസഭ തിരഞ്ഞെടുപ്പുകശളിലും നേട്ടമുണ്ടാക്കിയത് യുഡിഎഫാണ്.

അമിത് ഷായുടെ വാക്കിന് പുല്ലുവിലയോ, ശോഭയെ എഴയലത്ത് അടുപ്പിക്കാതെ നേതാക്കള്‍; ബിജെപിയില്‍ പ്രതിസന്ധിഅമിത് ഷായുടെ വാക്കിന് പുല്ലുവിലയോ, ശോഭയെ എഴയലത്ത് അടുപ്പിക്കാതെ നേതാക്കള്‍; ബിജെപിയില്‍ പ്രതിസന്ധി

20 വര്‍ഷം തുടര്‍ച്ചയായി സിപിഎം വിജയിച്ച തൃത്താലയില്‍ വിടി ബല്‍റാം 2011 ല്‍ മാന്ത്രിക വിജയം നേടുകയായിരുന്നു. പിന്നീട് 2016ലും ആ വിജയം തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ തൃത്താലയില്‍ സിപിഎം രംഗത്തിറക്കിയത് എംബി രാജേഷ് എന്ന മികച്ച നേതാവിനെയാണ്. ഇതോടെ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമായി തൃത്താല മാറുമെന്നതില്‍ സംശയമില്ല...

 തൃത്താല

തൃത്താല

31 വര്‍ഷത്തോളം സംവരണ മണ്ഡലമായിരുന്ന തൃത്താല 2011ലാണ് ജനറല്‍ മണ്ഡലമാക്കിയത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയായിരുന്ന തൃത്താലയില്‍ യുവത്വത്തിന്റെ പ്രസരിപ്പോടെ എത്തിയ വിടി ബല്‍റാം സ്വന്തമാക്കുകയായിരുന്നു. 2016ലും വിജയം ആവര്‍ത്തിക്കാന്‍ ബല്‍റാമിന് സാധിച്ചു. ഇത്തവണ കോണ്‍ഗ്രസ് ബല്‍റാമിനെ തന്നെ രംഗത്തിറക്കാനാണ് സാധ്യത.

ഭൂരിപക്ഷം ഇരട്ടിയാക്കി

ഭൂരിപക്ഷം ഇരട്ടിയാക്കി

2016ല്‍ ബല്‍റാമിനെ താഴെയിറക്കാന്‍ സിപിഎം പടിച്ച പണി പതിനെട്ടും നോക്കിയിരുന്നു. എന്നാല്‍ 2011 തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം ഇരിട്ടിയാക്കി തൃത്താലക്കാര്‍ ബല്‍റാമിനെ വരവേറ്റു. എന്നാല്‍ ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ കാര്യത്തില്‍ സിപിഎം തന്നെയാണ് മുന്നിലെന്നതാണ് യാഥാര്‍ത്ഥ്യം.

ബല്‍റാമെങ്കില്‍ വിജയം ഉറപ്പ്

ബല്‍റാമെങ്കില്‍ വിജയം ഉറപ്പ്

മണ്ഡലത്തില്‍ ഇത്തവണയും വിടി ബല്‍റാം തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ വിജയം ഉറപ്പാണെന്ന് പ്രവര്‍ത്തകര്‍ കരുതുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം യുഡിഎഫ് നേടിയെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ നേട്ടം നേതാക്കളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

നേരിടാന്‍ എംബി രാജേഷ്

നേരിടാന്‍ എംബി രാജേഷ്

തൃത്താലയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി എംബി രാജേഷിനെ പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഏറ്റവും ശ്രദ്ധ നേടുന്ന മണ്ഡലമായി തൃത്താല മാറി. വമ്പന്‍ പോരാട്ടത്തിനാണ് തൃത്താല സാക്ഷ്യം വഹിക്കുന്നത്. ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് രാജേഷിന് സിപിഎം നറുക്ക് വീണത്.

തൃത്താല തിരിച്ചുപിടിക്കും

തൃത്താല തിരിച്ചുപിടിക്കും

സ്ഥാനാര്‍ത്തി പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതികരണവുമായി എംബി രാജേഷ് രംഗത്തെത്തി. തൃത്താല ഇത്തവണ ഇടത് മുന്നണി തിരിച്ച് പിടിക്കുമെന്നും വിവാദങ്ങള്‍ക്കൊന്നും സ്ഥാനമില്ലെന്ന് എംബി രാജേഷ് പറയുന്നു. ഉറപ്പാണ് എല്‍ഡിഎഫ് കേരളം ഏറ്റെടുത്ത് കഴിഞ്ഞെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ആത്മവിശ്വാസം

ആത്മവിശ്വാസം

കഴിഞ്ഞ അഞ്ച് വര്‍ഷമായി പിണറായി സര്‍ക്കാരിന് വാക്കിന് ഉറപ്പുണ്ടെന്ന് തെളിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്നതാണ് തന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. എതിരാളി ആരായാലും വ്യക്തി കേന്ദ്രീകൃത അധിക്ഷേപത്തിനില്ല മുതിരുന്നത്. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുക. വിജയം ഇടതുമുന്നണിക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

3 കൊടുത്താലും 10 സീറ്റില്‍ വിജയം ഉറപ്പിക്കാം; ജോസിന് കൊടുത്തതില്‍ സിപിഎം നഷ്ടം കാണാത്തിന് പിന്നില്‍3 കൊടുത്താലും 10 സീറ്റില്‍ വിജയം ഉറപ്പിക്കാം; ജോസിന് കൊടുത്തതില്‍ സിപിഎം നഷ്ടം കാണാത്തിന് പിന്നില്‍

മുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളംമുരളീധരനല്ല, നേമത്ത് ഉമ്മന്‍ചാണ്ടി?; കേരളത്തെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്, ഗുണം സംസ്ഥാനത്തുടനീളം

ജോസഫ് വാഴക്കൻ ഔട്ട്, മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് മാത്യു കുഴൽനാടൻ..എഐസിസി സർവ്വേ തുണച്ചു..ജോസഫിനും സീറ്റില്ലജോസഫ് വാഴക്കൻ ഔട്ട്, മൂവാറ്റുപുഴയിൽ സീറ്റുറപ്പിച്ച് മാത്യു കുഴൽനാടൻ..എഐസിസി സർവ്വേ തുണച്ചു..ജോസഫിനും സീറ്റില്ല

സിപിഎമ്മില്‍ അതൃപ്തികള്‍; കുറ്റ്യാടിയും വടകരയും ഉള്‍പ്പടെ 3 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്സിപിഎമ്മില്‍ അതൃപ്തികള്‍; കുറ്റ്യാടിയും വടകരയും ഉള്‍പ്പടെ 3 സീറ്റില്‍ വിജയം പ്രതീക്ഷിച്ച് യുഡിഎഫ്

English summary
Kerala Assembly Election 2021: CPM lntroduce MB Rajesh to retake Thrithala Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X