മണ്ണാർക്കാട് എന്‍ ഷംസുദ്ദീന്‍ തന്നെ ഇറങ്ങും; പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുറച്ച് എൽഡിഎഫ്
പാലക്കാട്; മുസ്ലീം ലീഗിനും എൽഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മണ്ണാർക്കാട് ഇത്തവണ തീ പാറുന്ന പോരാട്ടത്തിന് കളമൊരുങ്ങുന്നു. സിറ്റിംഗ് എംഎൽഎയായ ഷംദുനീനെ തന്നെ സ്ഥാനാർത്ഥിയാക്കാനാണ് മുസ്ലീം ലീഗിലെ നിലവിലെ തിരുമാനം. വികസന വിഷയങ്ങൾ ഉയർത്തി വോട്ട് തേടാണ് ലീഗ് ഒരുങ്ങുന്നത്. അതേസമയം പുതുമുഖത്തെ ഇറക്കി മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് മണ്ഡലത്തിൽ എൽഡിഎഫ്.
കൊവിഡിലും നിറം മങ്ങാതെ ചലച്ചിത്ര മേള- ചിത്രങ്ങൾ

2011 ലെ വിജയം
1977 മുതല്‍ 2016 വരെ നടന്ന പത്ത് തിരെഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ നാല് തവണ സിപിഐ സ്ഥാനാർഥികളും ആറ് തവണ മുസ്ലീം ലീഗ് സ്ഥാനാർഥികളും ജയിച്ച മണ്ഡലമാണ് മണ്ണാർക്കാട്. 2011 ൽ സിപിഐ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു ലീഗിന് വേണ്ടി ഷംസുദ്ദീൻ മണ്ഡലം പിടിച്ചത്. അന്ന് 60,191 വോട്ട് നേടിയായിരുന്നു ഷംസുദ്ദീൻ വിജയിച്ചത്.

മാറി നിൽക്കണമെന്ന്
2016 ലും ഷംസുദ്ദീൻ വിജയം ആവർത്തിച്ചു. 12325 വോട്ടിനായിരുന്നു വിജയം. ഇക്കുറിയും ഷംസുദ്ദീൻ തന്നെ മത്സരിച്ചരിച്ചാൽ വിജയിക്കാനാകുമെന്നാണ് ലീഗ് വിലയിരുത്തൽ. അതേസമയം കൂടുതൽ തവണ മത്സരിച്ചതിനാൽ ഷംസുദ്ദീൻ മാറി നിൽക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ഉണ്ട്.

പരിഗണിക്കുന്ന പേരുകൾ
ഇതോടെ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖലി, മുൻ എം.എൽ.എ കളത്തിൽ അബ്ദുല്ല, കല്ലടി ബക്കർ എന്നിവരുടെ പേരുകളാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. അതേസമയം പുതുമുഖ സ്ഥാനാർത്ഥിയെ കളത്തിലിറക്കി നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് സിപിഐ ഇവിടെ.

സാധ്യത ഇവർക്ക്
മണ്ണാർക്കാടിന്റെ മുൻ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ജോസ് ബേബിയുടെ പേരാണ് സിപിഐ പരിഗണിക്കുന്നത്. എന്നാൽ മൂന്ന് തവണ മത്സരിച്ച നേതാവായതിനാൽ ജോസിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിയിൽ അതൃപ്തിയുണ്ട്. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി നൗഷാദ്, സിപിഐ ജില്ലാ സെക്രട്ടററി സുരേഷ് രാജു, സിപി സൈതലവി എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്.

വെല്ലുവിളിച്ച് രംഗത്ത്
അതിനിടെ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലേങ്കിൽ സ്വതന്ത്ര്യനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ച് പ്രമുഖ വ്യവസായി ഐസക് വർഗീസ് രംഗത്തെത്തി. സഭയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്ന് കാണിച്ച് ഇയാൾ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചു.

സഭയുടെ പിന്തുണ
കഞ്ചിക്കോട്ടെ വ്യവസായിയായ ഐസകിനെ സ്ഥാനാർത്ഥിയാക്കിയാൽ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോട് കാനം രാജേന്ദ്രന് കത്തയച്ചിരുന്നു. എന്നാൽ അതിനോട് പ്രതികരിക്കാൻ രാജേന്ദ്രൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് വീണ്ടും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അവർക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഹൃദയഭേദകം, പിഎസ്സി സമരത്തിൽ പ്രതികരിച്ച് ഷിബു ബേബി ജോൺ
'തോന്നിവാസത്തിനും ഒരു അതിരുണ്ട്...സർക്കാരും കിങ്കരൻമാരും ഇതാദ്യമായല്ല ഇങ്ങനെ കാണിക്കുന്നത്'