പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിടി ബൽറാമിനെതിരെ എംബി രാജേഷ്, ഷൊർണൂരിൽ പികെ ശശി; പാലക്കാട് പോരാട്ടം കനപ്പിക്കാൻ സിപിഎം

Google Oneindia Malayalam News

പാലക്കാട് ; ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി സാധ്യത പട്ടിക പുറത്ത്. തൃത്താലയിൽ വിടി ബൽറാമിനെതിരെ മുൻ എംപി എംബി രാജേഷിനെ മത്സരിപ്പിച്ചേക്കും. ഇതുകൂടാതെ പികെ ശശി, സിപി സുമോദ് തുടങ്ങിയവരുടെ പേരുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

palakkad

2011 ലാണ് സിപിഎമ്മിൽ നിന്ന് വിടി ബൽറാം തൃത്താല പിടിച്ചെടുത്തത്. സിപിഎമ്മിന്റെ പി മമ്മിക്കുട്ടിയെ 3438ന്റെ ഭൂരിപക്ഷത്തിലായിരുന്നു വിടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടിക്ക് 54,424 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബല്‍റാമിന് 57,727 വോട്ടുകളാണ് ലഭിച്ചത്.2016 ൽ ഭൂരിപക്ഷം ഇരട്ടിയാക്കുകയും ചെയ്തു. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും വിടിയെ പരാജയപ്പെടുത്തണമെന്ന വികാരം പാർട്ടിയിൽ ശക്തമാണ്. ഇതോടെയാണ് യുവ നേതാവായ രാജേഷിനെ തന്നെ ഇവിടെ മത്സരിപ്പിക്കാൻ പാർട്ടി ഒരുങ്ങുന്നത്. രാജേഷും ബൽറാമും മത്സരത്തിനിറങ്ങിയാൽ ശക്തമായ പോരാട്ടത്തിനാകും തൃത്താല സാക്ഷ്യം വഹിച്ചേക്കുക.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

അതേസമയം ഷൊർണൂരിൽ പികെ ശശിയെ ആണ് പരിഗണിക്കുന്നത്. ശശി ഇക്കുറി മത്സരിച്ചേക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ തുടക്കത്തിൽ ഉണ്ടായിരുന്നുവെങ്കിലും വിജയ സാധ്യത പരിഗണിച്ചാണ് വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കം. കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് മത്സരിച്ചേക്കും. തരൂരിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ജമീലയെ മത്സരിപ്പിച്ചേക്കും.
മുൻ ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ജമീല. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്..ജമീല മത്സരിച്ചാൽ മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് സിപിഎം വിലയിരുത്തൽ.

എന്നാൽ ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിൽ ജില്ലാ നേതൃത്വത്തിൽ പലരും എതിർപ്പ് ഉയർത്തിയിരുന്നു. പി. കെ ശശി, എം. ബി രാജേഷ്, സി. കെ ചാമുണ്ണി, വി. കെ ചന്ദ്രൻ, വി. ചെന്തമരാക്ഷൻ എന്നിവരാണ് ജമീല ബാലന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തതെന്നാണ് റിപ്പോർട്ടുകൾ.
ആലത്തൂരിൽ കെ ഡി പ്രസേനൻ, മലമ്പുഴയിൽ എ പ്രഭാകരൻ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്.

കോങ്ങാട് പിടിക്കാൻ കോൺഗ്രസ്; കെഎ തുളസി സ്ഥാനാർത്ഥിയാകും...പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎംകോങ്ങാട് പിടിക്കാൻ കോൺഗ്രസ്; കെഎ തുളസി സ്ഥാനാർത്ഥിയാകും...പിപി സുമോദിനെ മത്സരിപ്പിക്കാൻ സിപിഎം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

വിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതമുന്നണിവിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതമുന്നണി

'തോൽപ്പിച്ചാൽ ബിജെപിയായിക്കളയും',മലപ്പുറം കൈവിടുമെന്ന ഭീതിയാണ്,ചെലവാകുമോ എന്ന് കാത്തിരുന്നു കാണാം''തോൽപ്പിച്ചാൽ ബിജെപിയായിക്കളയും',മലപ്പുറം കൈവിടുമെന്ന ഭീതിയാണ്,ചെലവാകുമോ എന്ന് കാത്തിരുന്നു കാണാം'

ഗ്ലാമർ ലുക്കിൽ വേദിക- ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; MB rajesh against vt balram, cpm candidate list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X