• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പഠനോത്സവത്തിലും റോള്‍മോഡലായി ജിയുപിഎസ് കോങ്ങാട്: സ്കൂളിന് ഹരിത വിദ്യാലയം അവാര്‍ഡിന്റെ തിളക്കം!!

  • By Desk

പാലക്കാട്: പഠനനിലവാരവും വിദ്യാര്‍ത്ഥികളുടെ ബൗദ്ധികനിലവാരവും ഉയര്‍ത്തുകയും ആത്മവിശ്വാസത്തോടെ പഠനത്തെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ച പഠനോത്സവത്തിലും മികവ് കാട്ടി കോങ്ങാട് ഗവ.യു.പി സ്‌കൂള്‍ മാതൃകയായി. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളോടും മത്സരിച്ച് ഹരിത വിദ്യാലയം അവാര്‍ഡ് സ്വന്തമാക്കിയ കോങ്ങാട് ജി.യു.പി സ്‌കൂള്‍ പഠനോത്സവത്തിലും സംസ്ഥാനത്തിനു തന്നെ മാതൃകയാവുകയാണ്.

പഠനത്തെ ഉത്സവാന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിലുപരി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിര്‍ത്തി അവരുടെ ആത്മവിശ്വാസം വളര്‍ത്തുകയും പഠനവുമായി ബന്ധപ്പെട്ട നിരീക്ഷണ പരീക്ഷണ പാടവം വളര്‍ത്തിക്കൊണ്ടും അഭിരുചികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ടാലന്റ് ലാബിനു തുടക്കം കുറിച്ച ജി.യു.പി സ്‌കൂളില്‍ പഠനോത്സവത്തെ അധ്യാപകര്‍, പി.ടി.എ, നാട്ടുകാര്‍ എല്ലാവരും ഒത്തുചേര്‍ന്ന് ജനകീയോത്സവമാക്കി മാറ്റുകയായിരുന്നു.

ക്ലാസിലെ ഓരോ കുട്ടിയെയും ഒരു യൂനിറ്റായി കണ്ട് അവനിലെ പ്രതിഭയെ കണ്ടെടുത്ത് പ്രോത്സാഹിപ്പിച്ചതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇന്നലെ സ്‌കൂളില്‍ നടന്ന പഠനോത്സവം. ഒരു പ്രവര്‍ത്തനം ചെയ്യുമ്പോള്‍ പഠിതാവ് ആര്‍ജിക്കേണ്ട ശേഷികള്‍ എന്റെ കുട്ടി നേടി എന്ന് രക്ഷിതാവിനെ അല്ലെങ്കില്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന സുതാര്യതയാണ് ഈ പരിപാടി. പരിമിതമായ പരീക്ഷാ മാതൃകകളെ മറികടന്ന് പഠിതാവിലെ പ്രതിഭകളുടെ ഉത്സവ പ്രതീതിയിലുള്ള പ്രവാഹമായിരിക്കണമെന്നതാണ് പദ്ധതികൊണ്ട് ഉദ്ധേശിക്കുന്നതെന്ന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയശങ്കര്‍ പറഞ്ഞു.

മികച്ച യോഗ്യതയുള്ള അധ്യാപകരുടെ ശാസ്ത്രീയമായ അധ്യാപനത്തിന്റെ വിജയോത്സവം കൂടിയാണ് പഠനോത്സവം. കുട്ടികളുടെ സ്വതന്ത്രമായ സര്‍ഗാത്മകതയും ആസ്വാദനവും പരീക്ഷണവും നിരീക്ഷണവും കൗതുകവും കൃത്യതയും അനുഭവിച്ചറിയാനുള്ള സൗകര്യമാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നത്. പഠിതാവും അധ്യാപികയും പാചകം ചെയ്ത വിഭവങ്ങള്‍ പൊതു സമൂഹത്തോടൊപ്പം ആസ്വദിച്ച് ഉണ്ണുന്ന ജനകീയ ശാസ്ത്ര സാഹിത്യ സദ്യയാണ് പഠനോത്സവമെന്ന് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ഗോപീകൃഷ്ണന്‍ വ്യക്തമാക്കി.

അക്കാദമിക വിഷയങ്ങളില്‍ പിന്നോക്കം നിന്നിരുന്ന കുട്ടികളില്‍ പലരും പുതിയ രീതിയിലൂടെ പഠനത്തെ സമീപിച്ചുതുടങ്ങിയതോടെ കുഞ്ഞു ശാസ്ത്ര-സാഹിത്യ പ്രതിഭകളുടെയും ബാലരാമാനുജന്മാരുടെയും പ്രതീകമാകുമെന്ന് പ്രതീക്ഷിക്കാവുന്ന തരത്തില്‍ കുട്ടികള്‍ മാറുന്നത് കൗതുകത്തോടെ വീക്ഷിക്കുകകയാണ് രക്ഷിതാക്കളും. അധ്യാപകര്‍ കാണിച്ച വഴിയിലൂടെ നടക്കുന്നതോടൊപ്പം സ്വന്തമായ വഴികളില്‍ കൂടി സഞ്ചരിച്ചപ്പോഴുണ്ടായ ആഹ്ലാദത്തിന്റെ പ്രകടനമാണ് ഇന്നലെ സ്‌കൂളില്‍ നടന്ന പഠനോത്സവത്തില്‍ കണ്ടത്.

സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജയശങ്കര്‍ തയ്യാറാക്കിയ ടാലന്റ് ലാബ് വിദ്യാഭ്യാസവകുപ്പിന്റെ പ്രശംസ പിടിച്ചുപറ്റുകയും ഈ പദ്ധതി സംസ്ഥാനവ്യാപകമായി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതും നേരത്തെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഈ പദ്ധതിയുടെ ചുവട് പിടിച്ച് കരിക്കുലത്തില്‍ വരെ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് എസ്.ഇ.ആര്‍.ടി. സ്‌കൂളിന്റെ നിലവാരവും പ്രവര്‍ത്തനരീതികളും പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ മൂന്നുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഠനോത്സവപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകന്‍ ജയശങ്കര്‍, അധ്യാപകര്‍, പി.ടി.എ പ്‌സിഡന്റ് ഗോപീകൃഷ്ണന്‍, വൈസ് പ്രസിഡ്ന്റ് പ്രമോദ്, പഞ്ചായത്തംഗം ദേവന്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

English summary
Kongad gups became model in padanothsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more