Get Updates
Get notified of breaking news, exclusive insights, and must-see stories!

പുലിയെ പേടിച്ച് പാലക്കാട്ടുക്കാര്‍, അകത്തേത്തറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നു, കെണിയിലും വീണില്ല

പാലക്കാട്: പുലി പേടിയില്‍ വിറച്ചിരിക്കുകയാണ് പാലക്കാട്ടുകാര്‍. വീണ്ടും ഇവിടെ പുലിയിറങ്ങിയിരിക്കുകയാണ്. അകത്തേത്തറിയില്‍ ജനവാസ മേഖലകളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ പലയിടത്തും പുലി കടിച്ച് കൊണ്ടുപോയി. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറയിലാണ് പുലിയുടെ സാന്നിധ്യം ശക്തമായി ഉള്ളത്. അകത്തേത്തറ ചീക്കുഴിയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇവിടെ അയ്യപ്പന്‍ചാല്‍ വെള്ളച്ചാട്ടത്തിന് സമീപമാണ് പുലിയെ കണ്ടത്. സ്ഥലത്തുണ്ടായിരുന്ന നായയെയും പുലി കടിച്ചുകൊണ്ടുപോയി.

1

ഇന്ന് മൃഗങ്ങളെ ആക്രമിക്കുന്ന പുലി നാളെ തങ്ങളെയും ആക്രമിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിപേടിയില്‍ കഴിയുന്ന അകത്തേത്തറ ഉമ്മിനിക്ക് സമീപമാണ് അയ്യപ്പചാലും ചീക്കുഴിയും. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതായി നാട്ടുകാര്‍ പറയുന്നു. അകത്തേത്തറ പഞ്ചായത്തിലെ അഞ്ചിടങ്ങളില്‍ നേരത്തെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയുടെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. രണ്ടാഴ്ച്ച മുമ്പാണ് ഉമ്മിനി, പപ്പാടി, വൃന്ദാവന്‍ നഗര്‍, സൂര്യനഗര്‍, പപ്പാടിയിലെ പാറമട എന്നിവിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്. പപ്പാടിയിലും വൃന്ദാവന്‍ നഗറിലും പുലിക്കെണിയും ഒരുക്കിയിട്ടുണ്ട്. പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

പുലിയുടെ കാല്‍പ്പാടുകള്‍ പലയിടങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പലയിടത്തും പുലിയുടെ സാന്നിധ്യമുള്ളതാണ് നാട്ടുകാരെ ആശങ്കപ്പെടുന്നത്. കല്ലടിക്കോട് പുലികുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പാറക്കല്ലടിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പുലിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ്സ് പ്രായമുള്ള പുലിയാണ് ചത്തത്. വൈദ്യുതി കമ്പിയില്‍ നിന്ന് പുലിക്കുട്ടിക്ക് ഷോക്കേറ്റെന്നാണ് സൂചന. അതേസമയം നമ്പിയൂരില്‍ പുലി രണ്ട് പേരെ ആക്രമിച്ചു. ഇവര്‍ക്ക് കാര്യമായ പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. പാപ്പത്തികുളം നിവാസികളായ മാരനെയും വരദരാജിനെയും പുലി ആക്രമിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മാരന്‍ വീടിന് തൊട്ടടുത്തുള്ള ചോളക്കതിര്‍ തോട്ടത്തിലെത്തിയപ്പോള്‍ മാരന്റെ ദേഹത്തേക്ക് പുലി ചാടുകയായിരുന്നു. മാരന്റെ കരച്ചില്‍ കേട്ടാണ് വരദരാജ് ഓടിയെത്തിയത്. ഇയാള്‍ പുലിയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുലി ഇയാളെയും ആക്രമിച്ചത്. ഇവരുടെ നിലവിളി കേട്ടാണ് കൂടുതല്‍ ആളുകള്‍ ഓടിയെത്തിയത്. ഇതോടെ പുലി ഓടിമറഞ്ഞു. വനപാലകരും സ്ഥലത്തെത്തി. മാരന്റെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലുമായിട്ടാണ് പരിക്ക്. ആരും ഇതുവഴി തനിച്ച് നടക്കരുതെന്നും വനപാലകര്‍ ആവശ്യപ്പെട്ടു. അതേസമയം മലമ്പുഴ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള വടക്കഞ്ചേരി ടൗണിന് സമീപവും പുലിയെ കണ്ടിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയില്ലെന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+