പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത; ആത്മഹത്യാ കുറിപ്പില്‍ ബിജെപി നേതാവിന്റെ പേര്

Google Oneindia Malayalam News

പാലക്കാട് : പാലക്കാട് മഹിളാമോര്‍ച്ച നേതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണ് മരിച്ചത്. ഇരുപ്പതിയേഴ് വയസ്സായിരുന്നു. രാജന്‍- തങ്കം ദമ്പതികളുടെ മകളാണ് ശരണ്യ.

death

മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ആയിരുന്നു. ഇന്നലെ വൈകിട്ടു 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നോര്‍ത്ത് പൊലീസ് കേസെടുത്തു.

എന്തുകൊണ്ട് രാജി വെയ്ക്കാന്‍ ഗോതാബയ ജൂലൈ 13 തിരഞ്ഞെടുത്തു? ആ ദിവസത്തിന്റെ പ്രത്യേകത ഇതാണ്എന്തുകൊണ്ട് രാജി വെയ്ക്കാന്‍ ഗോതാബയ ജൂലൈ 13 തിരഞ്ഞെടുത്തു? ആ ദിവസത്തിന്റെ പ്രത്യേകത ഇതാണ്

ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്. ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

പ്രജീവ് ഈ തിരഞ്ഞെടുപ്പില്‍ തന്നെ കൗണ്‍സിലര്‍ ആക്കാമെന്നും തദ്ദേശതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന വാഗ്ദാനങ്ങള്‍ അടക്കം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്ന് ആക്മഹത്യാ കുറിപ്പില്‍ പറയുന്നു. അഞ്ച് പേജിലുള്ള ആത്മഹത്യാകുറിപ്പിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരു നോട്ട് പുസ്തകത്തിലാണ് ആത്മഹത്യക്കുറിപ്പ് എഴുതിയിരിക്കുന്നത്. ആത്മഹത്യകുറിപ്പ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞുങ്ങളെ നന്നായി നോക്കണമെന്ന് പറഞ്ഞാണ് ആത്മഹത്യാ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിവേകിന്റെ കഥകേട്ട് കണ്ണുനിറഞ്ഞു; കയ്യിലെ സ്വർണ വളയൂരി നല്‍കി മന്ത്രി ബിന്ദു...വിവേകിന്റെ കഥകേട്ട് കണ്ണുനിറഞ്ഞു; കയ്യിലെ സ്വർണ വളയൂരി നല്‍കി മന്ത്രി ബിന്ദു...

ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബത്തിന്റെയും ആരോപണം. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ടെന്നും ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ നടപടിയെന്നാണ് പൊലീസ് അറിയിച്ചുത്. ശരണ്യയ്ക്ക് രണ്ട് മക്കളാണ് ഉള്ളത്: രാംചരണ്‍, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്.

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
mahila morcha leader saranya found dead in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X