ബാബുവിന് ആശ്വാസം, കേസെടുക്കില്ലെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, ഉമ്മയോട് സംസാരിച്ചു
പാലക്കാട്: മലമ്പുഴയിലെ കൂര്‍മ്പാച്ചി മലയില്‍ ട്രക്കിംഗിനിടെ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെ കരസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഈ പ്രദേശം സംരക്ഷിത വനമേഖലയാണ്. ഇവിടെ അനുമതി ഇല്ലാതെ ട്രക്കിംഗ് നടത്തുന്ന് ട്രക്കിംഗ് ഒരു വര്‍ഷം വരെ തടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ
കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമായിരുന്നു ബാബുവിനെതിരെ കേസെടുക്കാന്‍ വനംവകുപ്പ് നീങ്ങിയത്. എന്നാല്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടതോടെ കേസെടുക്കാനുളള നീക്കത്തില്‍ നിന്ന് വനം വകുപ്പ് പിന്‍വാങ്ങി. മുഖ്യമന്ത്രിയുമായും മുഖ്യവനപാലകനുമായും ഇക്കാര്യം സംസാരിച്ചതായി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ''ബാബുവിന്റെ അമ്മയുമായി സംസാരിച്ചിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണം എന്നാണ് അവര്‍ പറഞ്ഞത്. ആ അമ്മയുടെ വേദന വനംവകുപ്പ് ഉള്‍ക്കൊള്ളുന്നു''വെന്നും മന്ത്രി പറഞ്ഞു.

ബാബുവിനെതിരെ കേസെടുത്തേക്കും എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വനംവകുപ്പിനോട് കേസ് എടുക്കരുത് എന്ന് അപേക്ഷിച്ച് അമ്മ റഷീദ രംഗത്ത് വന്നിരുന്നു. മക്കള്‍ പണിക്ക് പോയാണ് വീട് നോക്കുന്നത് എന്നും കേസിന് പോകാനുളള പണമില്ലെന്നും ഉമ്മ പറഞ്ഞിരുന്നു. നിലവിൽ ബാബു പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Recommended Video

നിലവിൽ ബാബുവിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി റീത്ത പറഞ്ഞു. ഇപ്പോൾ എമർജൻസി കെയർ യൂണിറ്റിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ് ബാബു. ഇന്നലെ രാത്രി സുഖമായി ഉറങ്ങിയെന്നും രാത്രി ചപ്പാത്തിയും രാവിലെ ദോശയും കഴിച്ചതായി ബാബു പറഞ്ഞു. ഉമ്മ നേരിൽ കണ്ട് സംസാരിച്ചതായും, ആശുപത്രിയിൽ മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും ബാബു പറഞ്ഞു.
അപകട സമയത്ത് ബാബുവിന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. എക്സറെ, സി.ടി സ്കാൻ, ബ്രെയിൻ, ചെസ്റ്റ്, രക്ത പരിശോധനകൾ നടത്തുകയും ഇവയിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും അധികൃതർ അറിയിച്ചു. ഫിസിഷൻ, നെഫ്രോളജി സൈക്യാട്രി, സർജൻ, ഓർത്തോ എന്നി അഞ്ച് പേരടങ്ങുന്ന സ്പെഷ്യൽ ടീമാണ് ബാബുവിനെ ചികിത്സിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യം, വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ബാബുവിന്റെ ചികിത്സാ നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications