പിന്‍വാതില്‍ നിയമനത്തില്‍ കടുപ്പിച്ച് എംഎസ്എഫ്, പാലക്കാട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
പാലക്കാട്: പിഎസ്സിയെ പൊണ്ടാട്ടി സര്‍വീസ് കമ്മീഷനാക്കിയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് എംഎസ്എഫ്. കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നതെന്ന പ്രതിപക്ഷത്തെ ആരോപണത്തെ ശക്തിപ്പെടുത്തി കൊണ്ടാണ് എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തിയിരിക്കുന്നത്. പിന്‍വാതില്‍ നിയമനത്തിനെതിരെ പാലക്കാട് കളക്ടറേറ്റിലേക്ക് എംഎസ്എഫ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഷറഫുദ്ദീന് പിലാക്കല്‍ ഉദ്ഘാടനം ചെയ്തു.

2016ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത് മുതല്‍ സ്വന്തക്കാരെയാണ് സര്‍വീസില്‍ കയറ്റുന്നത്. ഇപി ജയരാജന്റെ ബന്ധു നിയമനം മുതല്‍ ഈ സര്‍ക്കാരിന്റെ അവസാന കാലം വരെ സ്വന്തക്കാരെയും ബന്ധുക്കാരെയും തിരുകി കയറ്റുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുക. ലക്ഷകണക്കിന് പരീക്ഷാര്‍ത്ഥികള്‍ രാവും പകലുമില്ലാതെ പഠിച്ച് അവര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടും, പടിക്ക് പുറത്ത് നില്ക്കുന്ന കാഴ്ച്ചയാണ് കേരളത്തിലുള്ളതെന്നും ഷറഫുദ്ദീന് പറഞ്ഞു.
ആര്‍ക്കെങ്കിലും നിയമനം കിട്ടണമെങ്കില്‍ ഡിവൈഎഫ്ഐയുടെയോ എസ്എഫ്ഐയുടെയോ നേതാക്കന്മാരെ കാണണമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. അതിനെതിരെയാണ് ഈ സമരമെന്നും ഷറഫുദ്ദീന് വ്യക്തമാക്കി. കേരളത്തിലെ എല്ലാ കളക്ടറേറ്റിലേക്കും ഇതേ പോലെ എംഎസ്എഫ് മാര്‍ച്ച് നടത്തുമെന്ന് ഷറഫുദ്ദീന് പറഞ്ഞു. എംബി രാജേഷിന്റെയും ഷംസീറിന്റെയും ഭാര്യക്കും വരെ നിയമനം നല്കിയ സര്‍ക്കാരാണ് ഇതെന്നും എംഎസ്എഫ് ആരോപിച്ചു.
അതേസമയം തന്നെ മലപ്പുറത്തും കോഴിക്കോട്ടും എംഎസ്എഫ് പ്രതിഷേധ പ്രകടനം നടത്തി. രണ്ട് ജില്ലകളിലും സംഘര്‍ഷവും ഉണ്ടായി. ഉദ്ഘാടത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് കളക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ കോഴിക്കോട് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മലപ്പുറം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിഎസ്സി ഓഫീസിന് റീത്ത് സമര്‍പ്പിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications