Get Updates
Get notified of breaking news, exclusive insights, and must-see stories!

10 മാസം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ല; ഭർതൃവീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത

പാലക്കാട്: പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിന് ഭർതൃവീട്ടുകാരിൽ നിന്ന് മാനസിക പീഡനമേൽക്കേണ്ടി വന്ന പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതി ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സഹോദരൻ മാതൃഭൂമി ഓൺലൈനിനോട് പറഞ്ഞു. പത്തിരിപ്പാല മങ്കര മാങ്കുറിശ്ശിയില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഫലയുടെ മരണത്തിലാണ് പരാതികൾ ഉയരുന്നത്. കേസിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരൻ നഫ്സൽ മങ്കര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് 10 മാസം കഴിഞ്ഞിട്ടും ഗർഭം ധരിച്ചില്ലന്ന് ആരോപിച്ചാണ് ഭർതൃസഹോദരിയും ഭർതൃമാതാവും ചേർന്ന് നഫ്ലയെ മാനസികമായി പീഡിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പാലക്കാട്ടെ സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. പത്തുമാസം മുമ്പായിരുന്നു നഫലയുടെയും മുജീബിൻ്റെയും വിവാഹം. വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ഗര്‍ഭം ധരിക്കാത്തതിനാല്‍ പെൺകുട്ടി ക്രൂരമായ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സഹോദരൻ നഫ്സൽ പറയുന്നത്.

1

പുറത്തു പോയിരുന്ന മുജീബ് രാത്രി വീട്ടിൽ തിരിച്ചെത്തിയ ശേഷം നഫ്ലയെ വാതിൽ തട്ടി വിളിക്കുകയായിരുന്നു. എന്നാൽ പ്രതികരണം ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഴങ്ങിയ മുജീബ് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് നഫലയെ മരിച്ച നിലയിൽ കണ്ടെത്തുന്നത് എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന പ്രാഥമിക മൊഴിയിൽ വ്യക്തമാക്കുന്നത്.

പാലക്കാട് ധോണി ഉമ്മിണി പുത്തന്‍വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകള്‍ നഫ്‌ലക്ക് പ്രായം വെറും 19 വയസ്സാണ്. പത്തൊമ്പതാം വയസ്സിൽ തന്നെ ഗർഭധാരണം നടത്തിയില്ലെന്നതാണ് ഭർതൃവീട്ടുകാരുടെ മാനസിക പീഡനം കാരണം പെൺകുട്ടി ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചത്. സംഭവത്തിലെ ദുരൂഹതകൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ നഫ്സൽ മങ്കര പൊലീസിൽ ഇതിനോടകം തന്നെ പരാതി നൽകിയിട്ടുണ്ട്.

2

മരിച്ച പെൺകുട്ടിയുടെ സഹോദരൻ നഫ്സലിൻ്റെ വാക്കുകളിങ്ങനെ. പത്ത് മാസം കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്തതിനാൽ ഭർതൃമാതാവും ഭർതൃസഹോദരിയും നഫലയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വളരെ ബോള്‍ഡായ കുട്ടിയായിരുന്നു നഫ്‌ല. പക്ഷേ ഭർതൃ വീട്ടുകാരുടെ കൊടിയ മാനസിക പീഡനം തുടർന്നപ്പോൾ അവൾക്ക് താങ്ങാൻ കഴിയാതിരുന്നതാകും - നഫ്സൽ വിതുമ്പലോടെ പറഞ്ഞുതുടങ്ങി.

അവൾ ഈ കൊടും ക്രൂരത അവളെ സ്നേഹിക്കുന്ന ഞങ്ങളോട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അല്പം തടിച്ച ശരീരപ്രകൃതമാണ് നഫ് ലയുടേത്. അതിന്റെ പേരിലും ഭര്‍തൃവീട്ടില്‍നിന്ന് പരിഹാസം നേരിട്ടിരുന്നു. തടി കുറയ്ക്കാന്‍ ഭക്ഷണം നിയന്ത്രിക്കുകയും ദിവസം നാല് കിലോമീറ്റര്‍ വരെ നടക്കുകയുമെല്ലാം ചെയ്തു. പക്ഷേ, അവര്‍ പരിഹാസം തുടരുകയായിരുന്നു'.

ഇത്രയും തടിയുള്ള ഞാന്‍ ഇവിടെ ജീവിച്ചിട്ട് കാര്യമില്ല, എല്ലാവര്‍ക്കും താൻ ഒരു ഭാരമാണ്. എന്റെ ഇക്കാക്ക് ഒരു കുട്ടിയെ കൊടുക്കാന്‍ കഴിയുന്നില്ല. നഫല ഡയറിയിൽ കുറച്ചിരിക്കുന്നത് ഇങ്ങനെ. നൊമ്പരമാവുകയാണ് പ്രിയ സഹോദരിയുടെ വാക്കുകൾ.- നഫ്സൽ പറഞ്ഞു.

3

മരണത്തിന് ആരും കാരണകാരനല്ല എന്നും താൻ മാത്രമാണ് കാരണക്കാരിയെന്നും ഡയറിക്കുറിപ്പിൽ നഫല എഴുതിവച്ചിട്ടുണ്ട്. അവൾ മരണസമയത്ത് എഴുതിയിരുന്ന വിശദമായ ഡയറിക്കുറിപ്പുകൾ കേസന്വേഷണത്തിൻ്റെ ഭാഗമായി ഇപ്പോൾ മങ്കര പൊലീസിൻ്റെ പക്കലാണുള്ളത്. ഇനിയും ദുരൂഹതകൾ ഒരുപാട് നിലനിൽക്കുകയാണ് - നഫ്സൽ പറയുന്നു.

ഇതിനെല്ലാം പൊലീസ് സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. ജനലില്‍ തൂങ്ങിമരിച്ചെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജനലിനോട് ചേര്‍ന്ന് ഒരു മേശയും കട്ടിലുമെല്ലാം ഉണ്ട്. കൈ എത്തുന്നദൂരത്താണ് ഇത്. മാത്രമല്ല, ഷാള്‍ കഴുത്തില്‍ കുരുക്കി മരിച്ചെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴുത്തില്‍ കയറിന്റെ പാടുകളുണ്ടെന്നും നഫ്സൽ പറയുന്നു. സഹോദരിയുടെ മരണത്തിന് ഇന്ന് ഉത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും തങ്ങളുടെ കുടുംബത്തിന് നീതി കിട്ടണം സഹോദരൻ മാതൃഭൂമി ഓൺലൈനിനോട് വ്യക്തമാക്കി.

എന്താണ് പരിപാടി? വൈറ്റ് ഗൗണിട്ട് കുസൃതി ചിരിയുമായി നടി അനാർക്കലി മരയ്ക്കാർ... ബ്രൈഡൽ ലുക്ക് വൻ വൈറൽ

Recommended Video

cmsvideo
    എന്താണ് ഓമിക്രോണ്‍?വീണ്ടും മാനവരാശിയുടെ ജീവനെടുക്കാന്‍ പുതിയ വകഭേദം.. | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+