Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ ഈ ഗ്രാമങ്ങൾ ഇന്നും പരിധിക്ക് പുറത്താണ്; ഇന്റര്‍നെറ്റ് കണക്ഷൻ ഇല്ല, ഓണ്‍ലൈൻ പഠനം പ്രതിസന്ധിയിൽ

പാലക്കാട്: കൊവിഡ് കാലത്തെ വെല്ലുവിളികള്‍ മറികടന്ന് സംസ്ഥാനത്ത് പുതിയ സ്‌കൂള്‍ വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. 3 ലക്ഷത്തിലേറെ കുട്ടികളാണ് ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലാണ് ക്ലാസുകള്‍ നടക്കുക. എന്നാല്‍ അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകള്‍ ഓണ്‍ലൈന്‍ പഠനത്തിന്റെ പരിധിക്ക് പുറത്താണ്. മൂന്ന് പഞ്ചായത്തുകളിലായി ഇന്റര്‍നെറ്റ് കണക്ടിവിറ്റിയൊന്നുമില്ലാതെ 500ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് ഈ ഊരുകളിലുള്ളത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

kerala

അഗളി പഞ്ചായത്തിലെ ചിണ്ടക്കി ആദിവാസി ഊരില്‍ 60ല്‍ കൂടുതല്‍ കൂട്ടികളാണുള്ളത്. മൊബൈല്‍ ഫോമിന് റേഞ്ച് കിട്ടുന്ന ഇടം നോക്കിയാണ് ഇവരുടെ പഠനം നടക്കുന്നത്. വീടുകളില്‍ നിന്ന് ഏറെ അകലത്ത് കുന്നിന്‍ചെരുവുകളും റോഡിന്റെ വശത്തുമായി കുട്ടികള്‍ കൂട്ടമായി ഇരിക്കുന്നത് കാണാന്‍ സാധിക്കും.

Recommended Video

cmsvideo
    പ്രവേശനോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Oneindia Malayalam

    പുതൂര്‍ പഞ്ചായത്തില്‍ സ്വര്‍ണഗന്ധ, അരളിക്കോണം, താഴെ ഭൂതയാര്‍, എടവാണി തുടങ്ങിയ 20 കൂതുതല്‍ ഊരുകള്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കവറേജ് ഏരിയയ്ക്ക് പുറത്താണ്. ഭവാനിപ്പുഴ കടന്ന് വനമേഖലകളില്‍ തടിക്കുണ്ട് മുതല്‍ ഗലസി വരെയുള്ള ഒരു ഡസന്‍ ഊരുകളില്‍ വൈദ്യുതിയും എത്തിയിട്ടില്ല.

    കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടിയിലേക്കുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ തകരാറിയാതിനാല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും ലഭിക്കാന്‍ സാധ്യതയില്ല, കുറുക്കന്‍കുണ്ട്, കുറുവന്‍പടി, പുലിയറ എന്നീ പ്രദേശങ്ങളും ഷോളയൂരിലെ മൂലഗംഗല്‍ എന്നീ കുടിയേറ്റ ഗ്രാമങ്ങളും സാമനമായ സ്ഥിതി തന്നെയാണുള്ളത്. നേരത്തെ ഒറ്റപ്പാലം സബ്കളക്ടര്‍ ഇടപെട്ട് ഷോളയൂര്‍ ശിങ്കപ്പാറ മുത്തിക്കുളം എന്നീ കോളനികളിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു.

    ഹോട്ട് ലുക്കില്‍ തിളങ്ങി തെന്നിന്ത്യന്‍ താര റാണി തമന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+