Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ.. എന്റെ മോന്റെ പ്രായമല്ലേ ഉണ്ടാവൂ'; കള്ളനെ ഉപദേശിച്ച് ടീച്ചർ

പാലക്കാട്: നിങ്ങളുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളനെ മുന്നിൽ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യും, ഒരുപക്ഷേ നല്ലെ ഒന്നൊന്നര തെറിവിളിക്കുമായിരിക്കുമല്ലേ. എന്നാൽ സ്നേഹപൂർവ്വം ഉപദേശിക്കുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ.. അതെ തന്റെ വീട് കുത്തിത്തുറന്ന മോഷ്ടാവിനെ കണ്ടപ്പോൾ ചീത്ത വിളിക്കാനോ തല്ലാനോ ഒന്നുമല്ല ഈ ടീച്ചർ നിന്നത് സ്നേഹത്തോടെ ഉപദേശിക്കുകയായിരുന്നു.

''ഞാനൊരു ടീച്ചർ ആണ്. കുട്ടികളെ എൽ കെ ജി മുതൽ 'അ' എന്ന് പഠിപ്പിക്കുന്നയാളാണ്. ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ.. എന്റെ മോനെ പോലെയാണ്. എന്റെ മോനെ പ്രായമേ ആയിട്ടുണ്ടാകുകയുള്ളൂ നിനക്കും.'' എന്നാണ് ടീച്ചർ പറഞ്ഞത്.

palakkad

പാലക്കാട് തൃത്താലയിലെ ആനക്കരയിൽ ആണ് ഈ സംഭവം. തൃത്താലയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെ തെളിവെടുപ്പിനായാണ് പോലീസ് വീട്ടിൽ എത്തിച്ചത്. കള്ളനെ കണ്ടപ്പോൾ ക്ലാസിൽ വികൃതി കാട്ടിയ കുട്ടിയെ ശാസിക്കുന്നത് പോലെയായിരുന്നു ടീച്ചർ മോഷ്ടാവിനോട് സംസാരിച്ചത്. ഞാൻ ഒന്ന് സംസാരിക്കട്ടേ എന്ന് പറഞ്ഞ് കൊണ്ടാണ് ടീച്ചർ സംസാരിക്കാൻ തുടങ്ങിയത്.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്, എത്ര പാവങ്ങളെയാണ് ഉപദ്രവിക്കുന്നത്. ഞാൻ ഒരു ടീച്ചറാണ്. കുട്ടികളെ എൽ കെ ജി മുതൽ 'അ' അക്ഷരം പഠിപ്പിക്കുന്ന ആളാണ് . ഇനി ഇങ്ങനെ ചെയ്യരുത് കെട്ടോ മോനേ.. 38 വയസിനിടെ ഭർത്താവ്, അമ്മ, അച്ഛൻ എന്നിവരെയെല്ലാം നഷ്ടപ്പെട്ട ആളാണ്.

കുട്ടികൾക്ക് ജോലി കിട്ടി എന്തൊക്കെയോ ആയതാണ്. നമ്മുടെ അടുത്ത് ഒന്നുമില്ല. ആ സാഹചര്യം മനസ്സിലാക്കണം. എല്ലാ വീടുകളിലും ഇത് പോലെയുള്ള ആളുകളാണ് നല്ലതായി പെരുമാറാൻ ശ്രമിക്കുക. എന്റെ മോനെ പോലെയാണ്, എന്റെ മോന്റെ പ്രായമേ ആയിട്ടുണ്ടാകുകയുള്ളൂ നിനക്കും, ടീച്ചർ പറഞ്ഞു.

കഴിഞ്ഞ ദീവസമാണ് മോഷ്ടാവ് പോലീസിന്റെ പിടിയിൽ ആയത്. ആനക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടെ സി സി ടി.വി ക്യാമറിയിൽ മോഷ്ടാവിന്ററെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ആനക്കരയിലെ രണ്ട് വീടുകളിലും ഞാങ്ങാട്ടിരിയിൽ യുവതിയുടെ മാല പൊട്ടിച്ചതും ഉൾപ്പെടെ അഞ്ച് വീടുകളിലാണ് ഇയാൾ മോഷണം നടത്തിയത്. അഞ്ച് കേസുകൾ ഇയാൾക്കെതിരെ ചുമത്തയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+