പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അട്ടപാടിയിൽ തോക്ക് ഇടപാടിനെ ചൊല്ലി യുവാവിന്റെ കൊല; മുഴുവൻ പ്രതികളും അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്; അട്ടപാടിയിൽ യുവാവിന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഭൂതുവഴി സ്വദേശി കാര്‍ത്തിക്ക്(23),ദോണിഗുണ്ട് സ്വദേശി അഖില്‍(24), മേലെ കണ്ടിയൂര്‍ സ്വദേശി ജോമോന്‍(22), താവളം സ്വദേശി അനന്തു (24) എന്നിവരാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.

crime

കൊടുങ്ങല്ലൂർ സ്വദേശിയായ നന്ദകിഷോറിനേയാണ് പ്രതികൾ അടിച്ച് കൊലപ്പെടുത്തിയത്. തോക്ക് കച്ചവടുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ്, മർദ്ദനത്തിലും കൊലയിലും കലാശിച്ചത്. നന്ദകിഷോറനൊപ്പമുണ്ടായിരുന്ന സുഹൃത്തായ വിനായകനേയും പ്രതികൾ കൂരമായി മർദ്ദിച്ചിരുന്നു. ഇയാൾ ഗുരതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കിളികളെ കൊല്ലുന്ന തോക്ക് നൽകാമെന്ന് പറഞ്ഞ് നന്ദകിഷോറും വിനയനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരാൻ. എന്നാൽ പറഞ്ഞ സമയത്ത് തോക്ക് എത്തിക്കാൻ പ്രതികൾക്ക് സാധിച്ചിരുന്നില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകാനും പ്രതികൾ തയ്യാറായില്ല. ഇതോടെ പ്രതികൾ ഇരുവരേയും അട്ടപ്പാടിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

'പറക്കും സ്ത്രീയാണോ എകെജി സെന്റർ ആക്രമിച്ചത്?';സിപിഎമ്മിനെതിരെ വിഡി സതീശൻ'പറക്കും സ്ത്രീയാണോ എകെജി സെന്റർ ആക്രമിച്ചത്?';സിപിഎമ്മിനെതിരെ വിഡി സതീശൻ

അട്ടപ്പാടിയിലെത്തിയ ഇരുവരും പ്രതികളുമായി ചേർന്ന് മദ്യപിച്ചു. ഇതിനിടയിൽ ഇടപാടിനെ ചൊല്ലി തർക്കം ഉടലെടുക്കുകയും പ്രതികൾ ഇരുവരേയും മർദ്ദിക്കുതകയും ചെയ്തു. മർദ്ദനമേറ്റ നന്ദകിഷോറിനെയും വിനായകനെയും പ്രതികൾ തന്നെയായിരുന്നു ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ ഇവർ മുങ്ങി. എന്നാൽ എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പൊലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസമായി കസ്റ്റഡിയിൽ വെച്ച് മർദ്ദിക്കുകയായിരുന്നു.

'ലാലേട്ടാ ഇപ്പോ ശരിയാക്കി തരാം';ആര്യ ഈസ് എക്സ്പ്രഷൻ ക്വീൻ..വൈറൽ ചിത്രങ്ങൾ

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
palakkad attapadi case; 4 more people arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X