അച്ഛനേയും അമ്മയേയും ആഞ്ഞുവെട്ടി, മുറിവില്‍ കീടനാശിനിയൊഴിച്ചു; ഭാവവ്യത്യാസമില്ലാതെ തെളിവെടുപ്പിനെത്തി സനല്‍
പാലക്കാട്: പാലക്കാട് പുതുപരിയാരത്ത് മാതാപിതാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ മകനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെയാണ് പൊലീസ് സംഘം പ്രതിയായ സനലുമായി വീട്ടിലെത്തിയത്. കൊലപാതകം നടത്തിയ രീതിയും മറ്റും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സനല്‍ പൊലീസിനോട് വിശദീകരിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കൊടുവാളും വീട്ടിലെ അടുക്കളയില്‍നിന്ന് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടക്കിയത്. സംഭവ ദിവസം രാവിലെ ഉണ്ടായ ചെറിയ വാക്കുതര്‍ക്കമാണ് മാതാപിതാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചത്.
ആദ്യം അമ്മ ദേവിയെ ആണ് വെട്ടിയത്. പിന്നീട് നേരെ അച്ഛന്‍ കിടന്ന മുറിയിലേക്കു പോയി. അവിടെ വെച്ച് അച്ഛനെയും വെട്ടി. ഇരുവരും വെട്ട് കൊണ്ട് നിലത്തുവീണു. ശേഷം മരണം ഉറപ്പാക്കാനായി ഇരുവരുടെയും മുറിവുകളിലേക്കും വായയിലേക്കും കയ്യില്‍ കരുതിവച്ച കീടനാശിനി എടുത്തു ഒഴിക്കുകയായിരുന്നു.

മുറിയില്‍നിന്നു കണ്ടെത്തിയ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ക്ക് കീടനാശിനി കുത്തിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ചോരയില്‍ വഴുതിവീണ് കൈയിലുണ്ടായിരുന്ന സിറിഞ്ച് ഒടിഞ്ഞ് പോയെന്നും സനല്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം അച്ഛന്‍ കിടന്നിരുന്ന മുറിയിലെ ബാത്‌റൂമില്‍ നിന്ന് കുളിച്ച് രക്തകറകള്‍ കഴുകി കഴിഞ്ഞ ശേഷമാണ് വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്.
സംഭവസമയത്ത് സനല്‍ ധരിച്ചിരുന്ന വസ്ത്രം വിറകുപുരയില്‍ ഒളിപ്പിച്ചു. രക്ഷപ്പെടുന്നതിന് മുന്‍പ് സഹോദരനെ വിളിച്ച് താന്‍ ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോവുകയാണെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷം സനല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.
പിന്നീട് തിങ്കളാഴ്ച ഫോണ്‍ ഓണാക്കിയപ്പോള്‍ മരണവിവരം അറിയിക്കുകയും അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ വിൡച്ചുവരുത്തുകയുമായിരുന്നു. ഇതിനായി വീട്ടിലെത്തിയപ്പോഴാണ് സനലിനെ അറസ്റ്റ് ചെയ്തത്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളും ഉള്ളതായാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. റിട്ടയര്‍ റെയില്‍വേ ജീവനക്കാരനായിരുന്ന ഓട്ടൂര്‍കാടില്‍ ചന്ദ്രന്‍ (68), ഭാര്യ ദൈവാന (ദേവി-54) എന്നിവര്‍ മൂത്ത മകനായ സനലിനൊപ്പം റെയില്‍വേ കോളനിക്കടുത്ത് പ്രതീക്ഷാനഗര്‍ 'മയൂരം' എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സനലിനെ കൂടാതെ ഒരു മകനും മകളുമാണ് ഇവര്‍ക്കുള്ളത്. ഇരുവരും കൊച്ചിയിലാണ്.
തിങ്കളാഴ്ച രാവിലെ മകള്‍ മാതാപിതാക്കളെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ വീട്ടില്‍ പോയി നോക്കിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നക് കണ്ടത്. സനലിനെ കാണാനില്ലായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിന് സനലിന്റെ തിരോധാനം സംശയമുളവാക്കിയിരുന്നു. മുംബൈയിലെ ജ്വല്ലറിയില്‍ സെയില്‍സ് മാനായിരുന്നു സനല്‍. കഴിഞ്ഞ ആറുമാസത്തിലധികമായി നാട്ടിലാണ്.












Click it and Unblock the Notifications