സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകം; പ്രതി വാഹനാപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ
പാലക്കാട്; വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത് ടാക്സി ഡ്രൈവറായ പാലക്കാട് യാക്കര സ്വദേശി പ്രതീഷ് കുമാർ (44) ആണെന്ന് പോലീസ്. എന്നാൽ ഇയാൾ വാഹനാപകടത്തിൽ പെട്ട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല. പിടിക്കപ്പെടുമെന്നായപ്പോൾ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
28 ന് രാത്രിയിലായിരുന്നു കൊല നടന്നത്. കഞ്ചിക്കോട് വനിതാ ഹോസ്റ്റലിലെ ജീവനക്കാരനായിരുന്ന കോഴിക്കോട് കണ്ണോത്ത് പൂത്തോട്ട് പിഎം ജോണാണ് കൊല്ലപ്പെട്ടത്. ഹോസ്റ്റൽ വളപ്പിൽ തിരിഞ്ഞ് നടന്ന ആളെ ജോൺ പിടികൂടിയപ്പോൾ ഇയാൾ ജോണിന്റെ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് വടി ബലം പ്രയോഗിച്ച് പിടിച്ച് വലിച്ച് തലക്കടിക്കുകയായിരുന്നു. ചോര വാർന്നാണ് ജോൺ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ പോലീസിന് ലഭിച്ചിരുന്നു.

ഇതുകൂടാതെ കൊലപാതകം നടന്ന ദേശീയപാതയിലെ സിസിടിവി ദൃശ്യങ്ങളും ഇയാൾ ഓടിച്ച ടാക്സി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ടവർ പരിശോധന നടത്തിയതിലൂടെ പ്രതിയെ പോലീസ് കണ്ടെത്തുകയായിരുന്നു.
30 ന് രാത്രിയാണ് പ്രതീഷിന്റെ വാഹനം അപകടത്തിൽ പെട്ടത്. വീട്ടിലേക്ക് മടങ്ങും വഴി ദേശീയപാത യാക്കര മെഡിൽക്കൽ കോളേജിന് മുന്നിൽ വെച്ചായിരുന്നു അപകടം. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ വാഹനാപകടം ഉണ്ടാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് നിഗമനം. എതിർദിശയിൽ നിന്ന് വരികയായിരുന്ന ചരക്ക് ലോറിയിലേക്ക് ദിശ തെറ്റിച്ച് കാർ ഇടിച്ച് കയറ്റിയതാകാമെന്നാണ് കണക്കാക്കുന്നത്.
അപകടത്തിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ജോണിന്റെ കൊലയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതീഷിന്റെ അപകടത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
Recommended Video













Click it and Unblock the Notifications