പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: കർഷകർക്ക് നഷ്ടപരിഹാരം നൽകണം, ജപ്തി നടപടികൾ നിർത്തിവെക്കണമെന്ന് വെൽഫെയർ പാർട്ടി

  • By Desk
Google Oneindia Malayalam News

പാലക്കാട്: മഴക്കെടുതിയും പ്രളയവും മൂലം വെള്ളം കയറിയും, ഓല കരിഞ്ഞും കൃഷി നശിച്ചതിനാൽ ജില്ലയിൽ കർഷകർ ദുരിതത്തിലാണ്. ബാങ്കിൽ നിന്നും വായ്പ എടുത്താണ് ഭുരിഭാഗം കർഷകരും കൃഷിയിറക്കുന്നത്. സർക്കാർ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ജപ്തി നടപടികൾ നിർത്തിവെയ്ക്കുകയും കാർഷിക വായ്പകൾ എഴുതി തള്ളുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്നും വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ്‌ കെ. സി. നാസർ അധ്യക്ഷത വഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം എം സുലൈമാൻ, ജില്ലാ ജനറൽ സെക്രെട്ടറി അജിത് കൊല്ലങ്കോട്, ട്രഷറർ എ ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ലുക്മാൻ, ഹാജറ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മൊയ്‌തീൻ കുട്ടി മാസ്റ്റർ എം.പി. മത്തായിമാഷ്, എ.എ. നൗഷാദ്, ആസിയ റസാഖ്, എന്നിവർ പങ്കെടുത്തു.

welfareparty-

സ്വന്തം പാർട്ടിയിലെ വനിതാ പ്രവർത്തക ലൈംഗിക പീഡന ആരോപണം ഉന്നയിക്കുകയും പാർട്ടി നേതൃത്വത്തിന് പരാതി കൊടുക്കുകയും ചെയ്ത സംഭവം പരസ്സ്യമായി പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ പി. കെ. ശശി എം എൽ എ യെ കേസെടുത്തു അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു, പരസ്യമായി ആരോപണം പുറത്തു വന്നിട്ടും അന്വേഷണം പൊലീസിന് കൈമാറാതെ ഇടതു പക്ഷ സർക്കാരും സി പി എം നേതൃത്വവും കളിക്കുന്ന രാഷ്ട്രീയ നാടകം അപഹാസ്സ്യമാണ്, സ്ത്രീ പീഡന വിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ തയ്യാറായില്ലെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി, ജില്ലാ പ്രസിഡന്റ്‌ കെ. സി. നാസർ അധ്യക്ഷത വഹിച്ചു.

English summary
palakkad local news about welfare party about compensation for farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X