Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിടാപകടം: അടിയന്തിര സാഹചര്യങ്ങൾ ഉണ്ടെങ്കിൽ നേരിടാൻ ജില്ലാ ആശുപത്രി സജ്ജം

പാലക്കാട്: മുനിസിപ്പൽ സ്റ്റാൻഡിനു സമീപം മൂന്ന് നില കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടം നടന്ന ഉടനെ ജില്ലാ ആശുപത്രിയിൽ ഡി.എം.ഓ കെ.പി റീത്തയുടെയും സൂപ്രണ്ട് ഡോ. രമാദേവിയുടെയും നേതൃത്വത്തിൽ അടിയന്തിര ചികിത്സാ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. വിദഗ്ദ്ധരടക്കം 30 ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കിയത്.

നിലവിൽ കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല നിലവിൽ തകർന്നു വീണ കെട്ടിടത്തിൽ ആരും തന്നെ കുടുങ്ങിയതായി വിവരമില്ലെന്നു പാലക്കാട്‌ തഹസിൽദാർ വിശാലാക്ഷി അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ലോക്കൽ പോലീസ്, നാട്ടുകാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇപ്പോൾ കെട്ടിടാവശിഷ്ട്ടങ്ങൾ നീക്കികൊണ്ടിരിക്കുകയാണ്.

Building collaps

രാത്രി വൈകിയും അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ നേരിടാനുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മൂന്ന് ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്.അപകടത്തെ തുടർന്ന് സംഭവസ്ഥലത്തു നിന്നും 300 മീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ ഡി. ബാലമുരളി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലം എം. എൽ. എ മാരായ പി. ഉണ്ണി, ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുടങ്ങിയവർ സന്ദർശിച്ചു. നിലവിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരുടേയും നില ഗുരുതരമല്ല.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+