അട്ടപ്പാടിയിൽ ചാരായ നിർമ്മാണ ശാല കണ്ടെത്തി, രണ്ടു പേർക്ക് എതിരെ കേസ് എടുത്തു
പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈ വിനോട് അനുബന്ധിച്ച് പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അട്ടപ്പാടി മേഖലയിൽ രണ്ടു ദിവസം നീണ്ടു നിന്ന തുടർച്ചയായ പരിശോധന യിൽ ഷോളയൂർ, പെട്ടിക്കൽ ദേശത്തു, പെട്ടിക്കൽ ഭദ്ര കാളീ ബുവനേശ്വരി ക്ഷേത്രത്തിന് തെക്ക് കിഴക്കായി കാണുന്ന പെട്ടിക്കൽ തോടിന് കരയിൽ താത്കാലിക ഷെഡ്ഡ് കെട്ടി സ്ഥാപിച്ച ചാരായ നിർമ്മാണ ശാല കണ്ടെത്തി രണ്ടു അബ്കാരി കേസുകൾ എടുത്തു.
സംഭവത്തിൽ ഷോളയൂർ, തെക്കേ കടമ്പാറ സ്വാദേശി അയ്യപ്പൻ(34). പെട്ടിക്കൽ സ്വാദേശി മുത്തു കുമാർ(32) എന്നിവർക്കെതിരെ കേസ് എടുത്തു. മുത്തു കുമാർ എക്സൈസ് കാരെ കണ്ടു ഓടി രക്ഷപെട്ടു. എക്സൈസ് കാർ വരുമ്പോൾ ടി ഷെഡിനകത്ത് രണ്ടു പേരും വലിയ കലങ്ങളി ലും, മറ്റും അടുപ്പ് കൂട്ടി ചാരായം വാറ്റി എടുക്കുക ആയിരുന്നു. സ്ഥലത്ത് വെച്ച് 8 ലിറ്റർ ചാരായം, 136 ലിറ്റർ വാഷ്, 30 ലിറ്റർ സ്പെൻഡ് വാഷ് എന്നിവ കണ്ടെത്തി.

35 ലിറ്റർ അളവ്, 25 ലിറ്റർ അളവ്, 20 ലിറ്റർ അളവ് എന്നിവ കൊള്ളുന്ന വലിയ അലുമിനിയം പാത്രങ്ങൾ, കുടങ്ങൾ, വാറ്റാൻ ഉപയോഗിക്കുന്ന ട്യൂബ് കൾ, ചീന ചട്ടി, കന്നാസ് മറ്റു അനുബന്ധ സാമഗ്രികളും തോണ്ടി യായി ബന്ധ വസ്സിൽ എടുത്തു. അട്ടപ്പാടി മേഖലയിൽ ഈ അടുത്തിടെ കണ്ടെത്തിയ ഏറ്റവും വലിയ ചാരായ നിർമ്മാണ ശാല ആണിത്.
നവ സാരം, ശർക്കര, പട്ട, മറ്റു കെമിക്കൽസ് എന്നിവ ചേർത്താണ് വാഷ് പാകപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധനയിൽ വ്യക്തമായി. വാറ്റിയെടുത്ത ചാരായം ചെറു കുപ്പികളിൽ ആക്കി അട്ടപ്പാടി യുടെ വിവിധ മേഖലയിൽ അര ലിറ്ററിന് 250 രൂപാ തോതിൽ ആണ് വിൽപ്പന നടത്താറുള്ളത് എന്ന് പിടിയിൽ ആയ അയ്യപ്പൻ വ്യക്തമാക്കി. കനത്ത മഴ മൂലം ടി മേഖലയിൽ ചാരായതിന് വലിയ ഡിമാൻഡ് ആണെന്നും അന്വേഷണത്തിൽ മനസ്സിലായിപരിസരത്ത് തോട്ടിൻ കരയിൽ നടത്തിയ തിരച്ചിലിൽ വിളവു എടുക്കാൻ പാകമായതും, ഇടവിട്ട് തടം കെട്ടി വളർത്തിയതുമായ 41 കഞ്ചാവ് ചെടികളും കണ്ടെത്തി കേസ് എടുത്തു. മേൽ പ്രതികൾ തന്നെ ആണ് ഇതിനു പിന്നിൽ എന്നാണ് നിഗമനം എന്നും എക്സൈസ് കാർ അറിയിച്ചു.
മേൽ റൈഡുകളിൽ പങ്കെടുത്തവർ
എം. രാകേഷ് (എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ), എം യൂനസ്, കെ. എസ്. സജിത്ത് (പ്രിവന്റീവ് ഓഫീസർസ് ), ശിവ പ്രസാദ്, ജോൺസൺ, സുനിൽ കുമാർ (സിവിൽ ഓഫീസർസ് ), സ്മിത, അംബിക (വനിത ഓഫീസർസ് ), മുരളി മോഹൻ (ഡ്രൈവർ ).












Click it and Unblock the Notifications