പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് പുലാപ്പറ്റ റോഡ് തകർന്നു; മഴകൊണ്ട് മാത്രമല്ല,ആഴം കൂടിയ എഡ്ജുകളും ഉമ്മനഴിയിലെ സ്ഥിരം കാഴ്ച

  • By Desk
Google Oneindia Malayalam News

പാലക്കാട്: പുലാപ്പറ്റ- ഉമ്മനഴി പ്രദേശങ്ങളിലെ റോഡുകൾ ഈ കഴിഞ്ഞ മഴകൊണ്ട് മാത്രം നശിച്ചവയല്ല. ഈ മഴയോട് കൂടി ജനങ്ങൾക്ക് ദുരിതം അധികരിച്ചു എന്ന് മാത്രം. പൊട്ടിപൊളിഞ്ഞ റോഡുകളും വെള്ളം കെട്ടിനിൽക്കാൻ പാകത്തിൽ നടുഭാഗം കുഴിഞ്ഞു ഇരുവശങ്ങളും ഉയർന്നും ചില ഭാഗങ്ങളിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന ആഴം കൂടിയ എഡ്ജുകളും ഉമ്മനഴിയിലെ സ്ഥിരം കാഴ്ചയാണ്.

വടക്കഞ്ചേരിക്ക് ഇത്തവണ 'പൂട്ട്' വീഴും... എലിപ്പനി മരുന്നിനെതിരെ രംഗത്ത്; ഷൈലജ ടീച്ചർ ഉറച്ചുതന്നെ

ഉൾമേഖലയിലേക്കുള്ള റോഡുകൾ അതിലും കഷ്ടമാണ് അവസ്ഥ. അമ്പാടം നെല്ലിക്കുന്ന് റോഡ് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് പലപ്പോഴും. വെള്ളം ഒഴുകിപ്പോവാൻ പര്യാപ്തമായ ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ലാത്തതും നാട്ടുകാരുടെ പ്രയാസങ്ങളെ വർധിപ്പിക്കുന്നു. അധികാരികളുടെ ഭാഗത്തുനിന്നും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുമുള്ള അശ്രദ്ധയും അവജ്ഞയുമാണ് ഇത്തരം പ്രശ്നങ്ങളുടെയെല്ലാം കാരണമാവുന്നത്.

Palakkad

അവകാശബോധമുള്ള പൗരന്മാർക്ക് മാത്രമേ അധികാരികളുടെയും ജനപ്രതിനിധികളുടെയും കണ്ണ് തുറപ്പിക്കാനാവൂ. ഇതിനിടയിൽ പാലക്കാട് നഗരത്തിൽ സിഗ്‌നൽ തെറ്റിച്ചു വാഹനം ഓടിച്ചതു ചോദ്യം ചെയ്ത ട്രഫിക് പോസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനെ കൈയേറ്റം ചെയ്ത പ്രതികളായ ചാടാനാംകുറിശി സ്വദേശികളായ മുത്തലീഫിന്റെ മകൻ അഫ്സൽ (23)കമാലുദീന്റെ മകൻ സനൂപ് (22)കല്ലേക്കാട് ചാമക്കാട് കബീറിന്റെ മകൻ കാജാഹുസൈൻ (33)കല്ലേപ്പുള്ളി അമ്പലക്കാട് സ്വദേശി മുഹമ്മദിന്റെ മകൻ സമീർ (31)എന്നിവരെയാണ് പാലക്കാട്‌ ടൗണിൽ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ലിങ്ക് റോഡിൽ ട്രാഫിക് ഡ്യൂട്ടി നിയന്ത്രിക്കുന്ന ഉണ്ണികൃഷ്ണൻ. ഇതിനടയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാർ യാത്രക്കാരായ പ്രതികൾ അധിക്രൂരമായി പൊതുസ്ഥലത്തു വെച്ച് ഉണ്ണികൃഷ്ണനെ കൈയേറ്റം ചെയുകയായിയിരുന്നു. ഹോം ഗുർഡ് കൈ കാണിച്ചിട്ടും കാർ നിർത്താതെ മുന്നോട്ടു പോയ്യി. ഇത് ചോദ്യം ചെയ്ത ഹോം ഗുർഡ് കാർ നിർത്താൻ ആവശ്യപ്പെട്ടു മുന്നോട്ടു എടുത്ത കാർ മിഷൻ സ്കോളിനു സമീപം നിർത്തിയിട്ടു പ്രതികൾ ഇറങ്ങി വന്നു ഡ്യൂട്ടിയിലുള്ള ഉണ്ണികൃഷ്ണനെ മർദിക്കുകയായിരുന്നു ഇത് കണ്ടു തടയാൻ ശ്രെമിച്ച നാട്ടുകാരെ ഇവർ കൈയേറ്റം ചെയ്തു.

English summary
Palakkad Local News about Poombata road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X