മൊബൈൽ ഫോൺ ഡിസ്പ്ലേ വെളിച്ചത്തിൽ രജനിയെ 4 തവണ വെട്ടി; കൊല നടത്തിയത് വിശദീകരിച്ച് പ്രതി
പാലക്കാട്: കോതകുറുശ്ശിയിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവുമായി തെളിവെടുപ്പ് നടത്തി.ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനിയെ (37) യെ ആണ് കൊലപ്പെടുത്തിയത്. വീട്ടിലെത്തിച്ചാണ് ഭർത്താവ് കൃഷ്ണദാസനുമായി തെളിവെടുപ്പ് നടത്തിയത്. കുടുംബാംഗങ്ങളെ കണ്ടതോടെ കൃഷ്ണദാസ് വികാരാധീനനായി. ഭാര്യയെ നാല് തവണ വെട്ടിയതായി ഇയാൾ പോലീസിന് മൊഴി നൽകി.

ഭാര്യയുമായി കൃഷ്ണദാസിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സംഭവം നടന്ന 27ാം തീയതി രാത്രി തനിക്ക് തീരെ ഉറക്കമുണ്ടായിരുന്നില്ലെന്നും രണ്ടരയോടെയാണ് കൊല നടത്താൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. കുറേ നേരം ടിവി കണ്ടതിന് ശേഷം പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം നടത്തിയത്. ഡൈനിങ് മുറിയിൽനിന്ന് മടവാളെടുത്ത് തന്റെ മൊബൈൽ വെളിച്ചത്തിലാണ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്നാണ് തൊട്ട് അടുത്ത് കിടന്ന മകളുടെ മുറിയിലെത്തി രണ്ട് തവണ വെട്ടിയത്, അപ്പോഴേക്കും ആൺമക്കൾ ഉണർന്നു, പ്രതി പോലീസിനോട് പറഞ്ഞു.
ഇയാളുടെ ഫോണും വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.വെട്ടാൻ ഉപയോഗിച്ച മടവാൾ വീടിന് സമീപത്തെ പറമ്പിൽ നിന്നും കണ്ടെടുത്തിരുന്നു. ഒറ്റപ്പാലം ഇൻസ്പെക്റ്റർ എം സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
അതേസമയം വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മകൾ അനഘ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടുയ. അനഘയെ വെട്ടിയതിന് കൃഷ്ണപ്രസാദിനെതിരെ വധശ്രമത്തിനും പോലീസ് കേസെടുത്തിരുന്നു. തെളിവെടുപ്പിന് ശേഷം ശനിയാഴ്ച വൈകീട്ടോടെ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി.












Click it and Unblock the Notifications