ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; 2 പ്രതികൾ പിടിയിലെന്ന് സൂചന.. കൂടുതൽ ഇരകളുണ്ടെന്ന് വെളിപ്പെടുത്തൽ
പാലക്കാട്; കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായതായി സൂചന. ചാലിശേരി സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. കേസിൽ അഞ്ച് യുവാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം കേസിന് പിന്നിൽ വലിയ ലഹരി റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സംശയമാണ് പോലീസിനുള്ളത്. രണ്ട് പെൺകുട്ടികളെ കൂടി ഈ സംഘത്തിലുള്ളവർ വലയിലാക്കിയിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന കുടുംബത്തിലെ പെൺകുട്ടികളെയാണ് ഇവർ ചൂഷണം ചെയ്യുന്നതെന്ന് പീഡനത്തിനിരയായ കുട്ടി പറയിന്നു.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ആദ്യം ലഹരിമരുന്ന് നൽകിയെങ്കിലും ഉപയോഗിച്ചിരുന്നില്ല. എന്നാൽ പിന്നീട് തന്റെ നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒടുവിൽ സ്കൂളിലെത്തി വരെ ഭീഷണി തുടർന്നതോടെ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും സമ്മർദ്ദം താങ്ങാൻ കഴിയാതിരുന്നതോടെയാണ് ലഹരി ഉപയോഗിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. സംഭവം തുറന്ന് പറഞ്ഞാൽ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി പറഞ്ഞു.
തൃത്താല കറുകപ്പുത്തൂർ സ്വദേശിയായ പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കറുകപ്പുത്തൂർ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫൽ എന്ന പുലി, മേഴത്തൂർ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുൽ, തൗസീഫ് എന്നിവർക്കും കണ്ടാലറിയുന്നവർക്കുമെതിരെയാണ് പരാതി നൽകിയത്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications