പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്കൂട്ടർ കുറുകെയിട്ട് സാന്ദ്രയുടെ പ്രതിഷേധം; ഒടുവിൽ നടപടി, ബസ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

Google Oneindia Malayalam News

പാലക്കാട്: അമിത വേഗത്തിൽ പാഞ്ഞ ബസിനെതിരെ യുവതി നടത്തിയ പ്രതിഷേധം ഫലം കണ്ടു. ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് പട്ടാമ്പി ജോയിന്റ് ആർടിഒ. 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാനും ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിൽ ആയിരുന്നു അമിത വേഗത്തിൽ ഓടിയ ബസിനെതിരെ സാന്ദ്ര എന്ന യുവതി പ്രതിഷേധിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

de-1662533555.jpg

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുന്ന 'രാജപ്രഭ' എന്ന ബസിനെതിരെയായിരുന്നു സാന്ദ്രയുടെ പ്രതിഷേധം. അമിത വേഗതയിൽ പോയ ബസിന്റെ മുന്നിൽ തന്റെ സ്കൂട്ടർ നിർത്തി തടഞ്ഞ് കൊണ്ടായിരുന്നു സാന്ദ്ര പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബസ് ജീവനക്കാർക്കെതിരെ എന്ത് നടപടിയുണ്ടാകുമെന്ന ചോദ്യം ഉയർന്നിരുന്നു. സംഭവം ചർച്ചയായതോടെ അന്വേഷണം നടത്തുമെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പട്ടാമ്പി ജോയിന്റെ ആർടിഒയുടെ നടപടി.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

ബസിൽ വേഗപ്പൂട്ട് ഉണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അധികൃതർ പരിശോധിക്കും. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തിയാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർവാഹന വകുപ്പ് വ്യക്തമാക്കി. അതേസമയം ഇതാദ്യമായല്ല ഈ ബസിനെതിരെ പരാതി ഫയരുന്നത്. നേരത്തേയും ഇതേ ബസിൽ നിന്നും ഇത്തരത്തിൽ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സാന്ദ്ര പറയുന്നു.

'ഇനിയും ക്ഷമ പരീക്ഷിക്കരുത്'; രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ ശക്തിപ്രകടനം, കടുംവെട്ടിന് ഗെഹ്ലോട്ട്'ഇനിയും ക്ഷമ പരീക്ഷിക്കരുത്'; രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ ശക്തിപ്രകടനം, കടുംവെട്ടിന് ഗെഹ്ലോട്ട്

ഇന്നലെ എതിരെ വന്ന ലോറിയ കടന്നു പോകുന്നതിനിടെയായിരുന്നു ബസുകാരുടെ അതിക്രമം. അതുവഴി കടന്ന് പോകാൻ എളുപ്പമല്ലെന്ന് ഉറപ്പായിട്ടും ബസുമായി ഡ്രൈവർ അമിത വേഗത്തിൽ പോകുകയായിരുന്നുവത്രേ. ഇതോടെ സാന്ദ്രയ്ക്ക് തന്റെ ബസ് ചാലിലേക്ക് ഇറക്കേണ്ടി വന്നു. തുടർന്ന് ഏകദേശം ഒന്നര കിലോമീറ്റർ ബസിനെ പിന്തുടർന്ന് പോയാണ് സാന്ദ്ര ബസ് തടഞ്ഞത്. ബസ് മറ്റൊരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ സ്കൂട്ടർ മുന്നിൽ കൊണ്ട് ഇട്ടാണ് സാന്ദ്ര ബസുകാർക്കെതിരെ രംഗത്തെത്തിയത്.

പെൺകുട്ടികളാണ് സ്കൂട്ടിയെടുത്ത് പോകുന്നതല്ലെ പ്രതിഷേധിക്കില്ലെന്ന് കരുതിയോ എന്നായിരുന്നു ബസുകാരോട് സാന്ദ്രയുടെ ചോദ്യം. ഞങ്ങൾ ചെറിയ വണ്ടിക്കാർക്കും റോഡിലൂടെ പോകണം. വല്യ വണ്ടിക്കാർക്ക് എന്ത് തോന്ന്യാസവും കാണിക്കാം എന്നാണോയെന്നും സാന്ദ്ര ബസുകാരോട് ചോദിച്ചു. വീഡിയോ പ്രചരിച്ചതോടെ സാന്ദ്രയുടെ നടപടിയെ പലരും അഭിനന്ദിച്ചിരുന്നു. സ്വകാര്യബസുകളുടെ സ്ഥിരം പണിയാണ് ഇതെന്നായിരുന്നു പലരും പ്രതികരിച്ചത്.

ഗുജറാത്തില്‍ ആര് മത്സരിക്കണമെന്ന് ചെന്നിത്തല 'തീരുമാനിക്കും': യുവാക്കള്‍ക്ക് മുന്‍ഗണന, പട്ടിക 25 ന്ഗുജറാത്തില്‍ ആര് മത്സരിക്കണമെന്ന് ചെന്നിത്തല 'തീരുമാനിക്കും': യുവാക്കള്‍ക്ക് മുന്‍ഗണന, പട്ടിക 25 ന്

English summary
palakkad; sandra's protest,Motor Vehichle department sent notice to bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X