Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളുടെ വിവാഹമായിട്ടു പോലും അവന് അവധിയില്ലേ?'; അച്ഛനെ തേടി ഇളയ മകൾ ! ഉദ്യോഗസ്ഥർക്ക് മറുപടിയില്ല

പാലക്കാട്: സൈരന്ധ്രി വനത്തിൽ കാണാതായ അച്ഛനെ തേടി മകൾ ഇന്നും അലയുകയാണ്. മെയ് 3 നായിരുന്നു സംഭവം. രാത്രി എട്ടര മണിയോടെ സൈലന്റ്‌വാലി ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നും വാച്ചർ പുളിക്കാഞ്ചേരി രാജൻ ഭക്ഷണം കഴിച്ചിരുന്നു.

ഇതിന് പിന്നാലെ സമീപത്തെ ക്യാമ്പിലേക്ക് രാജൻ ഉറങ്ങാൻ പോയി. പിന്നീട്, രാജനെ ആരും കണ്ടിട്ടില്ല. ഇദ്ദേഹത്തെ തേടിയാണ് ഇപ്പോൾ ഇളയ മകളായ രേഖ രാജ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും മറുപടി നൽകാൻ കഴിയുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

pala

സംഭവത്തെക്കുറിച്ച് മകൾ പറയുന്നത് ഇങ്ങനെ ; -

' കല്യാണക്കുറി അച്ചടിക്കാൻ കൊടുത്തിട്ടു വീട്ടിൽ നിന്നു പോയതാണ്. എവിടെപ്പോയെന്ന് ആർക്കുമറിയില്ല. നാടു പോലെ കാടും അച്ഛനു തിട്ടമാണ്. അച്ഛൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നെങ്കിലും അറിയാനുള്ള അവകാശം മകൾക്കില്ലേ ? '...

ജൂൺ 11 ആയിരുന്നു മകൾ രേഖ രാജിന്റെ വിവാഹം. എന്നാൽ, വിവാഹ വീടായ മുക്കാലിയിലെ പുളിക്കാഞ്ചേരി വീട്ടിൽ വിവാഹത്തിന്റെ ആഘോഷമോ ഒരുക്കങ്ങളോ സന്തോഷമോ ഒന്നുമില്ല. പകരം, രാജിനെ തേടിയുള്ള കാത്തിരിപ്പ് മാത്രം... തന്റെ വിവാഹ സമയത്ത് എങ്കിലും കൈ പിടിച്ചു കൊടുക്കുവാൻ പിതാവ് രാജൻ വരണേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു ഇളയ മകൾ രേഖ. എന്നാൽ, കുടുംബാംഗങ്ങളെല്ലാം ആശങ്കയോടെ അദ്ദേഹത്തെ കാത്തിരിക്കുകയാണ്.

മഞ്ഞ സാരിയിൽ നമ്മുടെ സ്വന്തം നടി അനുശ്രീ; പുതിയലുക്കിൽ ലൈക്കിട്ട് ഫാൻസ് പിള്ളേർ

സ്വന്തം മകന്റെ വേർപാടിൽ അമ്മ മനമുരുകി പ്രാർത്ഥിക്കുകയാണ്. 'ബന്ധുക്കളെപ്പോലും ക്ഷണിച്ചിട്ടില്ല. 20നു വരും എന്നു പറഞ്ഞു പോയതാ. മകളുടെ വിവാഹമായിട്ടു പോലും അവന് അവധിയില്ലേ?'...' അച്ഛനു കടമില്ല. പൊന്നും പണവും ഒന്നും അവർ ആവശ്യപ്പെട്ടിട്ടില്ല. നാടു വിടേണ്ട ആവശ്യമില്ല അച്ഛന്. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവു കിട്ടണ്ടേ ? '' - മകൾ ചോദിക്കുന്നു .

അതേസമയം, മെയ് മൂന്നിന് കാണാതായ ഇദ്ദേഹത്തെ തേടി അന്വേഷണ ഉദ്യോഗസ്ഥർ പലയിടങ്ങളിലും അലഞ്ഞു. പോലീസിന്റെ തണ്ടർബോൾട്ട്, വനം വകുപ്പിന്റെ ദ്രുതകർമസേന, വാച്ചർമാർ തുടങ്ങിയവർ തിരച്ചിൽ നടത്തി. എന്നിട്ടും രാജനെ കുറിച്ച് ഒരു വിവരവും ഇല്ല. നീണ്ട തിരച്ചിലുകൾക്ക് പിന്നാലെ ഒരു ജോഡി ചെരുപ്പും ലൈറ്ററും മുണ്ടും മാത്രമാണ് കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+