Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ വാദം പൊളിയുന്നു; കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകന്‍, ക്ഷേത്ര ദര്‍ശനത്തിന്

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് പുറത്ത് വരുന്നു. കൊലായളികള്‍ സഞ്ചരിച്ചെന്ന് സംശയിക്കുന്ന കാര്‍ വാടകയ്‌ക്കെടുത്തത് ബിജെപി പ്രവര്‍ത്തകനായ രമേശ് ആണെന്ന് പറയപ്പെടുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ് കാര്‍. അലിയാര്‍ എന്ന വ്യക്തിയാണ് കാര്‍ കൈകാര്യം ചെയ്യുന്നത്. അലിയാരില്‍ നിന്ന് രമേശ് ആണ് വാടകയ്‌ക്കെടുത്ത് കാര്‍ കൊണ്ടുപോയത്. ക്ഷേത്ര ദര്‍ശനത്തിന് പോകാനാണ് എന്ന പേരിലാണ് രമേശ് കാര്‍ കൊണ്ടുപോയതെന്ന് അലിയാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ രമേശിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സുബൈറിന്റെ വീടിന് അടുത്താണ് രമേശിന്റെ താമസം. ബിജെപിക്കോ ആര്‍എസ്എസിനോ സുബൈര്‍ വധത്തില്‍ പങ്കില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നത്.

p

അതേസമയം, കൊല്ലപ്പെട്ട സുബൈര്‍ വധഭീഷണി ചൂണ്ടിക്കാട്ടി നേരത്തെ നല്‍കിയ പരാതി പോലീസ് ഗൗരവത്തിലെടുത്തില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സുബൈര്‍ കൊല്ലപ്പെട്ടിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പോലീസ് പിടിച്ചില്ല. അക്രമികള്‍ക്ക് സംരക്ഷണം നല്‍കാനാണ് പോലീസ് ശ്രദ്ധ കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്നില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. സുബൈറിന്റെ ഖബറടക്കം ഇന്നാണ്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പാലക്കാട്ടേക്ക് എത്തുന്നത്. പോലീസ് സുരക്ഷ ശക്തമാണ്. പലയിടത്തും പ്രകടനങ്ങളും മുദ്രാവാക്യം വിളിയുമുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പള്ളിയില്‍ നിന്നിറങ്ങി പിതാവിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു സുബൈറിനെ രണ്ടു കാറുകളിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ബൈക്കില്‍ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഒരു കാര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ളതാണ്. ഇത് സഞ്ജിത് കൊല്ലപ്പെടുന്നതിന് മുമ്പ് വര്‍ക്ക് ഷോപ്പില്‍ കൊടുത്തതായിരുന്നുവെന്ന് അമ്മ പ്രതികരിച്ചു. സംഭവത്തില്‍ സഞ്ജിതിന്റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു.

മറ്റൊരു കാര്‍ കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കാര്‍ ഉടമയാണ് കൃപേഷ്. ഇയാള്‍ അലിയാര്‍ക്ക് നല്‍കിയതാണ്. അലിയാരില്‍ നിന്നാണ് വെള്ളിയാഴ്ച രാവിലെ രമേശ് വാടകയ്ക്ക് കൊണ്ടുപോയത്. ഉച്ചയ്ക്കാണ് കഞ്ചിക്കോട്ടെ വ്യവസായ പാര്‍ക്കിനടത്ത് കാര്‍ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെയാണ് പോലീസില്‍ വിവരം ലഭിച്ചത്. കാര്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+