ചെറാട് കുര്‍മ്പാച്ചി മല മുകളില്‍ വീണ്ടും ആളുകള്‍ കയറി, തിരിച്ചില്‍ ആരംഭിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍
പാലക്കാട്: മലമ്പുഴ ചെറാട് കുര്‍മ്പാച്ചി മല മകളിലേക്ക് വീണ്ടും ആളുകള്‍ കയറിയതായി സൂചന. മലയുടെ മുകള്‍ ഭാഗത്ത് ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മലമുരളിലേക്ക് വീണ്ടും ആളുകള്‍ പോയെന്ന കാര്യം സ്ഥിരീകരിച്ചത്. ഇവരെ അന്വേഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ടെന്നാണ് വിവരം. റിപ്പോര്‍ട്ടര്‍ ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാട്ടുകാരുടെ സഹായത്തോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മലമുകളിലേക്ക് പോയത്. അതേസമയം, എത്ര പേരാണ് മലമുകളിലേക്ക് പോയതെന്നകാര്യത്തില്‍ വ്യക്തതയില്ല. കുർമ്പാച്ചി മലയിൽ ഇപ്പോൾ കയറിയവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്ന് മന്ത്രി പറഞ്ഞു.നാളെ രാവിലെ എട്ടിനു പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ മലയുടെ മുകളില്‍ കുടുങ്ങിയ ബാബു എന്ന യുവാവിനെ സൈന്യം എത്തി രക്ഷപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തോളം മലയിടുക്കില്‍ കഴിഞ്ഞതിന് ശേഷമാണ് സൈന്യത്തിന്റെ സഹായത്തോടെ ബാബുവിനെ താഴെയിറക്കിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

ദൗത്യസംഘം രക്ഷപ്പെടുത്തി മലമുകളിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. സുരക്ഷാ ബെല്‍റ്റ് ഉപയോഗിച്ചാണ് ബാബുവിനെ മലമുകളിലെത്തിച്ചത്. 45 മണിക്കൂറോളമായി പകല്‍ അസഹനീയമായ ചൂടും രാത്രി കൊടും തണുപ്പും അനുഭവപ്പെടുന്ന മലയിടുക്കില്‍ ബാബു അതിജീവിച്ചത് അസാമാന്യമായ മനക്കരുത്തിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങിയവരാണ്.

ഇനിയും മലകയറുമെന്നും ട്രക്കിങില്‍ തുടര്‍ന്നും താല്‍പര്യമുണ്ടെന്നും 45 മണിക്കൂറോളം മലമ്പുഴ കുറുമ്പാച്ചി മലയിടുക്കില്‍ കുടുങ്ങി രക്ഷപ്പെട്ട യുവാവ് ആര്‍.ബാബു പറഞ്ഞുരുന്നു. കുറുമ്പാച്ചി മല ഇതിന് മുന്‍പ് രണ്ട് തവണ പകുതി വരെ കയറിയിട്ടുണ്ട്. ഇത്തവണ കയറിയത് മൂന്നാം തവണയാണ്. ആ കയറ്റം വിജയകരമായിരുന്നു. പക്ഷെ വീണുപോയി. ഫെബ്രുവരി ഏഴിന് മൂന്ന് കൂട്ടുക്കാരുമൊത്താണ ്മല കയറാന്‍ പോയത്. മലകയറി പകുതി എത്തിയപ്പോള്‍ കൂട്ടുകാര്‍ മലകയറ്റത്തില്‍ നിന്നും പിന്‍മാറുകയും ബാബു ഒറ്റക്ക് കയറ്റം തുടരുകയുമായിരുന്നു.

തുടര്‍ന്ന് മലമുകളില്‍ എത്തിയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരുക്ക് പറ്റിയിരുന്നു. കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നതിനാല്‍ താന്‍ മലയിടുക്കില്‍ കുടുങ്ങിയ വിവരവും കാലിലെ പരുക്കും ഫയര്‍ഫോഴ്സിനെയും കൂട്ടുകാരെയും അറിയിക്കാനായി. ചെറുപ്പം മുതല്‍ ചെറിയ മലകള്‍ കയറുന്ന ശീലവും ബാബുവിനുണ്ട്.

മലകയറുമ്പോള്‍ കുടിവെള്ളം കൈയില്‍ കരുതാന്‍ കഴിഞ്ഞിരുന്നില്ല. മലയിടുക്കില്‍ കുടുങ്ങിയപ്പോള്‍ പകല്‍ സമയത്തെ ചൂടും രാത്രിയിലെ തണുപ്പും മാറി മാറി അനുഭവപ്പെട്ടത് ശരീരത്തിന് ക്ഷീണം ഉണ്ടായി. ഭയം തോന്നിയിരുന്നില്ല. മലയടിവാരത്ത് രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആളനക്കം കണ്ടിരുന്നു. അതിനാല്‍ രക്ഷപ്പെടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. ചൂട് കൂടുതലായി അനുഭവപ്പെട്ടപ്പോള്‍ ആദ്യം വഴുതി വീണ സ്ഥലത്ത് നിന്നും തൊട്ട് താഴേക്ക് മാറി നില്‍ക്കുകയായിരുന്നു. മലയിടുക്കില്‍ നിന്നും തന്നെ രക്ഷപ്പെടുത്തിയ മദ്രാസ് റെജിമെന്റിലെ കരസേനാംഗം ബാലകൃഷ്ണനെ നേരില്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു പറഞ്ഞു.












Click it and Unblock the Notifications