ഷൊർണൂർ - നിലമ്പൂർ പാസഞ്ചറിൽ ഡോക്ടറെ കടിച്ചത് പാമ്പല്ല, എലി; വിഷമേറ്റിട്ടില്ലെന്ന് ഡോക്ടർമാർ
പാലക്കാട്; ഷൊർണൂർ - നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ കടിച്ചത് എലിയെന്ന് ഡോക്ടർമാർ. പരിശോധനയിൽ വിഷാംശം ഏറ്റിട്ടില്ലെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) രാവിലെ തീവണ്ടിയിൽ വെച്ച് കടിയേറ്റത്. ഇതോടെ പാമ്പ് കടിച്ചതാകാമെന്നായിരുന്നു ആദ്യം സംശയിച്ചത്.
ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും ഷൊര്‍ണൂരിലേക്ക് വരുന്നവഴി വല്ലപ്പുഴ സ്റ്റേഷനില്‍ എത്തും മുമ്പാണ് സീറ്റിനടിയിൽ നിന്ന് കാലിന് കടിയേറ്റത്. തുടർന്ന് ഇത് പാമ്പാണോയെനന് സംശയം ഉയർന്നു. പിന്നാലെ തന്നെ ഇവർ വല്ലപ്പുഴ സ്റ്റേഷനിലിറങ്ങി സമീപത്തെ ക്ലിനിക്കൽ പോയി പരിശോധിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ പരിശോധനയിൽ കാലിലെ ചെറിയ മുറിവ് എലി കടിച്ചതാകാമെന്ന് ഡോക്ടർമാർ സ്ഥിരീകരക്കുകയായിരുന്നു.

അതേസമയം സംഭവത്തിന് പിന്നാലെ ഷൊര്‍ണൂരില്‍ എത്തി തിരികെ നിലമ്പൂരിലേക്ക് പോകുന്നതിന് മുമ്പായി ഗായത്രി യാത്ര ചെയ്ത ബോഗിയിലെ മുഴുവൻ പേരേയും ഒഴിപ്പിച്ച് പരിശോധന നടത്തിയിരുന്നു. ശുചീകരണ തൊഴിലാളിയെയും സാങ്കേതിക ജീവനക്കാരനെയും നിയോഗിച്ചായിരുന്നു പരിശോധന. എന്നാൽ ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് നിലമ്പൂരിൽ വെച്ചും കോച്ച് പരിശോധിച്ചു. പാമ്പാണെന്ന സംശയത്തെ തുടർന്ന് വനംവകുപ്പ് ജീവനക്കാരും എത്തിയിരുന്നു. പാമ്പ് പിടിത്തക്കാരനേയും എത്തിച്ചിരുന്നു. എന്നാൽ പാമ്പിനെ കണ്ടെത്തിയില്ല. മറിച്ച് ഗായത്രി സഞ്ചരിച്ചിരുന്ന ബോഗിയിൽ നട പരിശോധനയിൽ എലിയെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രക്തത്തിൽ വിഷാംശം ഉള്ളതായി കണ്ടെത്താായില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് കടിച്ചത് എലി തന്നെയാകാമെന്ന സംശയത്തിലാണ് അധികൃതർ. ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications