പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹം എലി കരണ്ട സംഭവം ; വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് ആശുപത്രി അധികൃതർ

Google Oneindia Malayalam News

പാലക്കാട്; പട്ടാമ്പിയിൽ മൃതദേഹത്തിൽ എലി കടിച്ച സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഡിഎംഒ കെപി റീത്ത പറഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്. ആവർത്തിക്കാതിരിക്കാൻ കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട് . കുടുംബത്തിൻഫെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ പറഞ്ഞു.

കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചതിനാലാണ് ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചത്. ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് മുഖത്തെ മുറിവുകൾ തുന്നിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും ആശുപത്രി എംഡി സി പി അബ്ദുൽ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

uicide-1561001192-162369

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷം വീട് കോളനിയിൽ സുന്ദരി (65)യുടെ മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയത്. പട്ടാമ്പിയിലെ സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോഴാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. അതേസമയം സംഭവം വിവാദമായതോടെ ഡിഎംഒയോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

എ എൻ രാധാകൃഷ്‌ണന്റെ പരസ്യ ഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം; നടപടിയെടുക്കണമെന്ന് എ വിജയരാഘവൻഎ എൻ രാധാകൃഷ്‌ണന്റെ പരസ്യ ഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം; നടപടിയെടുക്കണമെന്ന് എ വിജയരാഘവൻ

തിരൂര്‍ ജില്ലയ്ക്ക് ഇനിയും എത്രനാള്‍? കണക്കുകള്‍ നിരത്തി 'അനീതി' ചൂണ്ടിക്കാട്ടി ഫാത്തിമ തഹ്‌ലിയതിരൂര്‍ ജില്ലയ്ക്ക് ഇനിയും എത്രനാള്‍? കണക്കുകള്‍ നിരത്തി 'അനീതി' ചൂണ്ടിക്കാട്ടി ഫാത്തിമ തഹ്‌ലിയ

സുധാകരന്‍ ഇഫക്ടില്‍ തകരുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍: കോട്ടയത്ത് പണി കിട്ടിയത് എ ഗ്രൂപ്പിന്സുധാകരന്‍ ഇഫക്ടില്‍ തകരുന്ന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍: കോട്ടയത്ത് പണി കിട്ടിയത് എ ഗ്രൂപ്പിന്

മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
rats bitten dead body; hospital admits fault
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X