പാലക്കാട് സഹോദരിമാർ പൊള്ളലേറ്റ് മരിച്ച സംഭവം; കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു..സംഭവിച്ചത് ഇങ്ങനെ
പാലക്കാട്: ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ച സംഭവം കൊലപാതകം ആണെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് ഷൊർഷൂർ കൂനത്തറയിൽ സഹോദരിമാർ പൊള്ളലേറ്റ് മരിച്ചത്. വീട്ടിൽ തീ ഉയർന്നതിന് പിന്നാലെ ഇറങ്ങിയോടിയ പട്ടാമ്പി സ്വദേശിയായ മണികണ്ഠനാണ് കൊലപാതകം നടത്തിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ ആണ് ഇന്നലെ ഉച്ചയോടെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. തീ ഉയരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തയപ്പോഴാണ് സഹോദരിമാരെ മരിച്ച നിലയിൽ വീടിനകത്ത് കണ്ടത്. അഗ്നി രക്ഷ സേന എത്തി തീയണയ്ക്കുമ്പോഴായിരുന്നു ഒരാൾ ഇറങ്ങിയോടുന്നത് കാണുന്നത്.

തീപ്പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ഇയാളുടെ മുഖത്തുൾപ്പെടെ മുറിവേറ്റ് രക്തം ഒഴുകുന്ന നിലയിലായിരുന്നു. നാട്ടുകാർ ഇയാളെ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു. സഹോദരിമാർ ആത്മഹത്യ ചെയ്യുന്നത് തടയാൻ ആണ് താൻ എത്തിയത് എന്നാണ് ഇയാൾ പറഞ്ഞത്.
പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പട്ടാമ്പി സ്വദേശി ആയ ഇയാളുടെ പേരിൽ പട്ടാമ്പി, തൃത്താല പൊലീസ് സ്റ്റേഷനിൽ കേസുള്ളതായി കണ്ടെത്തിയത്. കവർച്ചയ്ക്കിടെ ആയിരുന്നു കൊലപാതകം.
മരണപ്പെട്ട സഹോദരിമാർക്ക് നാട്ടുകാരുമായോ സമീപവാസികളുമായോ ബന്ധമുണ്ടായിരുന്നില്ലെന്ന് നഗര സഭാ കൗൺസിലർ പറഞ്ഞു. രണ്ട് വീട്ടിലും നിരീക്ഷണക്യാമറകൾ സ്ഥാപിച്ചാണ് സഹോദരികൾ താമസിച്ചിരുന്നത്. സമീപത്ത് വേറെ വീടുകളില്ല.
20 വർഷം മുമ്പാണ് ഇവർ കവളപ്പാറയിൽ എത്തിയത് എന്ന് സമീപവാസികൾ പറഞ്ഞു പത്മിനി സക്കാർ ആശുപത്രിയിലെ റിഡയേഡ് ജിവനക്കാരിയും തങ്കം വയോജന സംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്നതായും ആണ് പോലീസിന് ലഭിച്ച വിവരം.












Click it and Unblock the Notifications