സംസ്ഥാന സ്‌കൂള്‍ കായിക മേള; പാലക്കാടിന് കിരീടം
പാലക്കാട്: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ ഒന്നാം സ്ഥാനം പാലക്കാടിന്.269 പോയന്റ് നേടിയാണ് ജില്ല വിജയകിരീടം ചൂടിയത്. 142 പോയിന്റുമായി മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്.
കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ എറണാകുളത്തിന് 81 പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്റെ മുന്നേറ്റം.32 സ്വർണം, 21 വെള്ളി, 18 വെങ്കലം എന്നിങ്ങനെ പാലക്കാടിന് ലഭിച്ചു.
ഏറ്റവും കൂടുതൽ വിജയം നേടിയ സ്കൂളുകളായി മലപ്പുറം കടകശേരിയിലെ ഐഡിയൽ ഇ എച്ച് എസ് എസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് മലപ്പുറത്ത് നിന്നൊരു സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചത്. പാലക്കാട് കല്ലടി എച്ച് എസ് രണ്ടാം സ്ഥാനം നേടി. നിലവിലെ ചാംപ്യൻമാരായ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് നാലാം സ്ഥാനത്താണ്.
വിഴിഞ്ഞം തുറമുഖം ആവശ്യമായ പദ്ധതി; സമരം ഒത്തുതീർപ്പാക്കാൻ ശ്രമിക്കണമെന്നും കുഞ്ഞാലിക്കുട്ടി
ആ പത്രപ്പരസ്യമായിരുന്നു എല്ലാത്തിന്റെയും തുടക്കം, ചര്‍മ്മത്തിന്റെ നിറം നീലയായി..കാരണം!!!
'കെഎസ് യു നേതാവിനു നൊന്തപ്പോൾ ഉള്ള പൊള്ളലുണ്ടല്ലോ അതാണ് പൊള്ളൽ'; മാധ്യമങ്ങൾക്കെതിരെ ജെയ്ക്ക്