പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് കടത്തിയത് 17 തവണ; അരൂർ സ്വദേശിനി റാണി എന്ന അക്ക അവസാനം പോലീസ് പിടിയിൽ!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ടൗണിൽ നിന്നും ചിറ്റൂരിലേയക്ക് പോകുന്ന റോഡിൽ വെച്ച് രണ്ട് കിലോഗ്രാം കഞ്ചാവുമായി തമിട്നാട് അരൂർ സ്വദേശിനി റാണി എന്ന അക്ക പാലക്കാട് എക്സൈസ സ്പെഷൽ സ്ക്വാഡ് പിടികൂടി. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ടി പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലെ അരൂരിൽ നിന്നും 20000 രൂപയ്ക്കാണ് പിടികൂടിയ കഞ്ചാവ് വാങ്ങിയതെന്ന് എക്സൈസുകാർ പറയുന്നു. തൃശൂരിലേയ്ക്കാണ് കഞ്ചാവ് കടത്തികൊണ്ടു പോകുന്നത് .

<strong>കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി</strong>കൊച്ചിയില്‍ നടിയുടെ ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവപ്പ്... പിന്നിൽ മുംബൈ അധോലോകം? ആവശ്യം 25 കോടി

ടി പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ഇട്ടതിനു ശേഷം ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് ചെയ്തു വരുന്നതെന്ന് എക്സൈസുകാർ പറയുന്നു. ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ ടീം കുറച്ചു ദിവസങ്ങളായി കഞ്ചാവ് കടത്തുകാരെ കുറിച്ച് നിരീക്ഷിച്ചു വരുകയായിരുന്നു.ടി പ്രതി17 തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇതാദ്യമായാണ് കേസിൽ പെടുന്നതെന്നും എക്സൈസുകാർ പറയുന്നു.

Palakkad map

റെയ്ഡിൽ പങ്കെടുത്തവർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ്. എക്സൈസ് ഇൻസ്പെക്ടർ T. രാജീവ്. പ്രിവന്റീവ് ഓഫീസർമാരായ ജി.എം.മനോജ് കുമാർ, എ.കെ.സുമേഷ്. സിവിൽ എക്സൈസ് ഓഫീസർമാരായ ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അൺസൂർ അലി, പി.അജിത്കുമാർ കെ.രതീഷ്, എ.അഹമ്മദ് കബീർ, പി.ബിനു, ആർ.ശ്രീകുമാർ ,എം.പ്രസാദ്, പി.ടി. പ്രീജു വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ എം.സമിത, ആർ.അംബിക ഡ്രൈവർ എം.ശെൽവകുമാർ എന്നിവർ പങ്കെടുത്തു

English summary
Woman arrest for ganja case in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X