പ്രസവിച്ച ഉടൻ കുഞ്ഞിനെ തോടിനരികിൽ ഉപേക്ഷിച്ചു; കടന്നുകളഞ്ഞ സ്ത്രീയെ പിന്തുടർന്ന് പിടികൂടി പൊലീസ്
കൊച്ചി: പ്രസവിച്ച കുഞ്ഞിനെ തോടിനരികില്‍ ഉപേക്ഷിച്ച കടന്നുകളഞ്ഞ സ്ത്രീയെ വാഹനം തടഞ്ഞ് പൊലീസ് പിടികൂടി. ഇന്ന് ഉച്ചയോടെ അങ്കമാലിയില്‍ വച്ചാണ് സംഭവം. സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ച ശേഷം നടത്തിയ പരിശോധനയില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പ്രസവിച്ചതാണന്ന് മനസിലായി. തുടര്‍ന്ന് അമ്മയെ കുഞ്ഞിനടുത്ത് എത്തിക്കുന്നതിനായി പാലക്കാട്ടേക്ക് എത്തിച്ചു. പാലക്കാട് ജില്ല ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.

തോടിനടുത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് ഒരു പഴക്കച്ചവടക്കാരനാണ് കണ്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിമനെ കണ്ടെത്തിയത്. തുടര്‍ന്ന് ആളെ വിളിച്ചുവരുത്തി പൊലീസിനെ വിളിക്കുകയായിരുന്നു. വാളയാര്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കുഞ്ഞ് പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമേ ആയുള്ളു എന്ന് വ്യക്തമായി.
കുഞ്ഞിന്റെ അമ്മയ്ക്കായി നടത്തിയ പരിശോധനയിലാണ് അന്യ സംസ്ഥാനത്ത് നിന്ന് വരികയായിരുന്ന ബസിലെ യാത്രക്കാരിയാണ് കുഞ്ഞിന്റെ അമ്മയെന്ന് തിരിച്ചറിഞ്ഞത്. ഈ വാഹനത്തെ പേട്ടക്കാട് എത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് ഒരു സ്ത്രീ ബസിന് പുറത്തേക്ക് ഇറങ്ങിപ്പോയിരുന്നു.
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
ഛര്‍ദ്ദിക്കാന്‍ വേണ്ടിയാണ് ഇവര്‍ പുറത്തേക്ക് പോയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. എന്നാല്‍ ഇവര്‍ പ്രസവിച്ച കുഞ്ഞിനെ സ്ഥലത്ത് ഉപേക്ഷിച്ച് തിരികെ ബസില്‍ കയറി ഇരിക്കുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടന്‍ കഞ്ചിക്കോട് പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications