• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അടൂരില്‍ വാഹന പരിശോധന: ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തത് 7.7 ലക്ഷം രൂപ!!

  • By Desk

പത്തനംതിട്ട: അടൂര്‍ നിയോജക മണ്ഡലത്തില്‍ ഫ്ളയിംഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 10ന് രാത്രി നടത്തിയ വാഹന പരിശോധനയില്‍ രേഖകളില്ലാതെ കൊണ്ടുവന്ന 7.7 ലക്ഷം രൂപ പിടിച്ചെടുത്തു. അടൂര്‍ മുനിസിപ്പല്‍ സെക്രട്ടറി ആര്‍.കെ.ദീപേഷ്, സിപിഒമാരായ സി.എസ്.അനൂപ്, സുധേഷ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്.

'രാഹുലിന്‍റെ ഭൂരിപക്ഷം 5 ലക്ഷം കടക്കും'; വയനാട്ടില്‍ അണിയറയില്‍ പട നയിക്കുന്നത് കെസി വേണുഗോപാല്‍

അടൂര്‍ ബൈപാസ് റോഡില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നാണ് പണം പിടിച്ചെടുത്തത്. കെ എല്‍ 68 - 8975 മാരുതി ഡിസയര്‍ വാഹനത്തില്‍ നിന്നു പിടിച്ചെടുത്ത പണം അടൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് കൈമാറി. ട്രഷറിയിലേക്ക് കൈമാറുന്ന പണം ട്രഷറി ചെസ്റ്റില്‍ സൂക്ഷിക്കും. പിന്നീട് ജില്ലാ ഫിനാന്‍സ് ഓഫീസര്‍, ജില്ലാ ട്രഷറി ഓഫീസര്‍, പിഎയു പ്രോജക്ട് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സീഷര്‍ റിലീസ് കമ്മിറ്റി ചേര്‍ന്ന് ഹിയറിംഗ് നടത്തി തീരുമാനമെടുക്കും.

അനധികൃത മദ്യക്കടത്ത്, പണവിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുള്ളത്. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ നിയോജകമണ്ഡലങ്ങളിലും ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ് (ഒന്ന് വീതം), ഫ്ളൈയിംഗ് സ്‌ക്വാഡ് (മൂന്ന് വീതം), സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ് (ഒന്ന് വീതം), വീഡിയോ വ്യൂവിംഗ് സ്‌ക്വാഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. രേഖകളില്ലാതെ കൈവശം വച്ചിരുന്ന പണം പിടിച്ചെടുത്ത സ്‌ക്വാഡ് പ്രവര്‍ത്തകരെ ജില്ലാകളക്ടര്‍ അഭിനന്ദിച്ചു. കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം വയ്ക്കണമെന്നും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.

ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ് അവകാശത്തില്‍ ഇടപെടുംവിധം പണമോ മറ്റ് ഉപഹാരങ്ങളോ നല്‍കുന്നതും വാങ്ങുന്നതും ഐ.പി.സി സെക്ഷന്‍ 171-ബി പ്രകാരം ഒരു വര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്നതോ നിയമവിരുദ്ധമായി സ്വാധീനിക്കുന്നതോ ആയ ഏതൊരാള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

കൂടാതെ സമ്മതിദായകരെ സ്വാധീനിക്കുവാന്‍ ഏതെങ്കിലും തരത്തിലുള്ള കൈക്കൂലി പണമായോ സാധനമായോ നല്‍കുന്ന ഏതൊരാള്‍ക്കെതിരെയും വാങ്ങുന്നവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കാന്‍ ഫ്ളൈയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. എല്ലാ പൗരന്മാരും പണമോ പാരിതോഷികമോ സ്വീകരിക്കുന്നതില്‍ നിന്ന് സ്വയം മാറിനില്‍ക്കേണ്ടതും അത്തരത്തിലുള്ള ഏതെങ്കിലും പ്രവൃത്തി ശ്രദ്ധയില്‍പ്പെടുകയോ ആരെങ്കിലും അത്തരത്തില്‍ സമീപിക്കുകയോ ചെയ്താല്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കംപ്ലയിന്റ് മോണിറ്ററിംഗ് സെല്ലിന്റെ കോള്‍ സെന്റര്‍ നമ്പരായ 1950 ല്‍ വിവരം അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

English summary
7.7 Lakh seized from Adoor during police inspection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X