കൊല്ലുമെന്ന് കത്തെഴുതി അയൽക്കാരെ അറിയിച്ചു, പത്തനംതിട്ടയിൽ 92കാരിയെ സഹായി കഴുത്തറുത്ത് കൊന്നു
പത്തനംതിട്ട: ജില്ലയിലെ കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിയില്‍ കണ്ടെത്തി. മനയത്ത് വീട്ടില്‍ ജാനകി (92) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്് ഇവരുടെ സഹായയിലെ പൊലീസ് അറസ്റ്റ് ചെയ്തു. മയില്‍സാമിയാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ജാനകിയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം.

കൊലയ്ക്ക് ശേഷം പ്രതി മലയാളത്തില്‍ കത്ത് തയ്യാറാക്കി വീടിന്റെ പല ഭാഗത്തായി വച്ചു. മഴ പെയ്ത് നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്ത് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒരു കത്ത് പത്രത്തില്‍ പൊതിഞ്ഞ് അയല്‍ക്കാരന് നല്‍കുകയായിരുന്നു. കത്ത് കണ്ടവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കൊലപാതകം നടത്തിയത് താനാണെന്നും ജയിലില്‍ പോകാന്‍ തയ്യാറണെന്നുമാണ് മയില്‍സ്വാമി കത്തില്‍ എഴുതിയിരിക്കുന്നത്. സംസാരശേഷി ഇല്ലാത്ത ആളാണ് മയില്‍സ്വാമി.
Recommended Video
ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. മയില്‍സ്വാമി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. കഴിഞ്ഞ നാല് വര്‍ഷമായി മയില്‍സ്വാമി സ്ത്രീയുടെ സഹായിയായിരുന്നു. ഇവരോടൊപ്പം ഭൂപതി എന്ന സ്ത്രീയും ഉണ്ടായിരുന്നു. ഭൂപതി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു.












Click it and Unblock the Notifications