പന്തളം ഇനി ഒരു കാലത്തും താമരയെ കൈവിടില്ല; മാസ്റ്റര്‍ പ്ലാനൊരുക്കി ബിജെപി; ഇടതും യുഡിഎഫും വിയര്‍ക്കും
പത്തനംതിട്ട: ബിജെപി നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു പന്തളം നഗരശബയില് താമര വിടര്‍ന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ശബരിമല വിഷയുമായി ബന്ധപ്പെട്ട് ഏറെ വൈകാരികബന്ധമുള്ള സ്ഥലമാണ് പന്തളം. നഗരസഭ ഭരണം നേടിയെങ്കിലും ഇപ്പോള്‍ ചെയര്‍മാനായി ആരെ നിയമിക്കണമെന്ന കാര്യത്തില്‍ ഇപ്പോള്‍ ബിജെപി ആശയക്കുഴപ്പത്തിലാണെന്നാണ് വിവരം. പാര്‍ട്ടി വോട്ട് കൊണ്ട് മാത്രം വളരാനാവില്ലെന്ന വിലയിരുത്തലില്‍ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ഒരാളെ നഗരസഭ ചെയര്‍മാനാക്കണമെന്നാണ് നേതൃത്വം ഇപ്പോള്‍ ശ്രമിക്കുന്നത്. വിശദാംശങ്ങളിലേക്ക്..

പാര്‍ട്ടിക്ക് ഗുണം ചെയ്യും
നഗരസഭയില്‍ ക്രൈസ്തവ വിഭാഗത്തില്പ്പെടുന്നയാളെ ചെയര്‍മാനാക്കിയാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ക്രൈസ്തവ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതിനെ തുടര്‍ന്നാണ് പന്തളത്ത് ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. അതുകൊണ്ട് തന്നെ ഈ പിന്തുണ പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാന്‍ ഒരു ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെ ചെയര്‍മാനാക്കണം.

അച്ചന്‍കുഞ്ഞ് ജോണ്‍
എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയിലെത്തിയ ജോസ് വിഭാഗം നേതാവ് ബെന്നി മാത്യു, പ്രവാസി മലയാളിയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ അച്ചന്‍കുഞ്ഞ് ജോണ്‍ എന്നിവരാണ് പന്തളത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പന്തളം കുരമ്പാല സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍ ട്രസ്റ്റി കൂടിയാണ് അച്ചന്‍കുഞ്ഞ് ജോണ്‍. അതുകൊണ്ട് ഇദ്ദേഹത്തെ ചെയര്‍മാനാക്കാനാണ് സാധ്യത.

ശബരിമല യുവതി പ്രവേശനം
അച്ചന് കുഞ്ഞിനെ കൂടാതെ പട്ടികജാതി സംവരണ സീറ്റില്‍നിന്ന് വിജയിച്ച കെ.വി പ്രഭയെ ചെയര്‍മാനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഹിന്ദുവോട്ടുകള്‍ കൂടുതലും ബിജെപിക്ക് ലഭിക്കാന്‍ കാരണമായത് ശബരിമല യുവതി പ്രവേശന വിഷയമാണ്. അതുകൊണ്ട് ഹിന്ദുക്കളുടെ ഹിതത്തിനെതിരായ തീരുമാനം ഉണ്ടാകരുതെന്ന അഭിപ്രായവും ബിജെപിക്കുള്ളില്‍ നിന്ന് ഉയരുന്നുണ്ട്.

തര്‍ക്കം രൂക്ഷമാകുന്നു
ഇരു അഭിപ്രായങ്ങളും ഉയര്‍ന്നതോടെ ആരെ ചെയര്‍മാനാക്കണമെന്നതില്‍ ബിജെപിയില്‍ തര്‍ക്കം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പന്തളത്ത് എത്തിയിരുന്നു. എന്നാല്‍ ചെയര്മാന് ആരെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെ വന്നിട്ടില്ല. പ്രഖ്യാപനം നടത്താതെയാണ് കെ സുരേന്ദ്രന് മടങ്ങിത്.

താമര വിരിഞ്ഞു
പ്രതീക്ഷിക്കാതെയായിരുന്നു പന്തളം നഗരസഭാ ഭരണം ഇത്തവണ എന്‍ഡിഎ പിടിച്ചെടുത്തത്. നഗരസഭയില്‍ ആകെയുള്ള 33 ഡിവിഷനുകളില്‍ 18 ഇടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു നഗരസഭാ ഭരണം. എന്നാല്‍ 2015 ല്‍ ഏഴ് സീറ്റില്‍ മാത്രം വിജയിച്ച എന്‍ഡിഎ ഇത്തവണ പതിനൊന്നോളം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി
2015-ല്‍ 14 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് എല്‍ഡിഎഫ് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം. എല്‍ഡിഎഫിന് ഭരണം നഷ്ടമായത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications