പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പിൽ അടൂർ പിടിക്കണം; പടയൊരുക്കവുമായി ബിജെപി..നഗരസഭയിൽ നിർണായക തിരുമാനം

Google Oneindia Malayalam News

പത്തനംതിട്ട; തദ്ദേശ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിൽ ഇത്തവണ അട്ടിമറി വിജയമായിരുന്നു ബിജെപി നേടിയത്. ആകെയുള്ള 33 ഡിവിഷനുകളിൽ 18 ഉം നേടിയാണ് എൻഡിഎയ്ക്ക് വിജയിക്കാൻ കഴിഞ്ഞത്.2015 ൽ ഏഴ് സീറ്റ് ലഭിച്ചിടത്തായിരുന്നു ഈ കൂറ്റൻ മുന്നേറ്റം. കഴിഞ്ഞ തവണ14 സീറ്റുകളുമായി ഭരണം പിടിച്ച എൽഡിഎഫ് ആകട്ടെ വെറും 9 സീറ്റിൽ ഒതുങ്ങി.

അതേസമയം പന്തളത്തെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ പിടിക്കാനുള്ള തന്ത്രങ്ങൾക്ക് കോപ്പ് കൂട്ടുകയാണ് ഇവിടെ ബിജെപി. വിശദാംശങ്ങളിലേക്ക്

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

പന്തളത്തെ വിജയം

പന്തളത്തെ വിജയം

കേരളത്തിൽ ബിജെപിക്ക് ആകെ ഭരണം ഉണ്ടായിരുന്ന ഏക നഗരസഭ പാലക്കാട് ആയിരുന്നു. ഇക്കുറിയും പാലക്കാട് ബിജെപി അധികാര തുടർച്ച നേടി ,അതും വലിയ ഭൂരിപക്ഷത്തിൽ തന്നെ. പാലക്കാടെ ബിജെപി വിജയം ഏറെ കുറെ പ്രവചിക്കപ്പട്ടത് കൂടിയായിരുന്നു.എന്നാൽ പാർട്ടി നേതൃത്വത്തെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു പന്തളം നഗരസഭ ഭരണം ബിജെപിയുടെ കൈകളിലെത്തിയത്.

കിതച്ച് യുഡിഎഫും എൽഡിഎഫും

കിതച്ച് യുഡിഎഫും എൽഡിഎഫും

ബിജെപി വിജയിച്ചപ്പോൾ എൽഡിഎഫും കോൺഗ്രസും പന്തളത്ത് കിതച്ചു. അഞ്ച് സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ഇവിടെ ജയിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും തുടർന്നുള്ള പ്രതിഷേധങ്ങളുടേയും പ്രധാന കേന്ദ്രമായിരുന്നു പന്തളം.

ശബരിമല വിഷയം

ശബരിമല വിഷയം

അരലക്ഷം വനിതകളെ ഇറക്കി ബിജെപി നാമജപഘോഷയാത്ര നടത്തിയതും ഇതേ പന്തളത്ത് തന്നെ.ഇതേ വിഷയങ്ങൾ തന്നെ ഉയർത്തിയായിരുന്നു ബിജെപി ഇവിടെ തിരഞ്ഞെടുപ്പ് നയിച്ചത്. പന്തളത്തെ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിൽ ഇടതുവലത് നേതൃത്വം സ്വീകരിക്കുന്ന അലംഭാവവും ബിജെപി ഇവിടെ ആയുധമാക്കിയിരുന്നു.

ആത്മവിശ്വാസം ഉയർന്ന്

ആത്മവിശ്വാസം ഉയർന്ന്

അതുകൊണ്ട് തന്നെ പന്തളത്തെ
വിജയം ബിജെപിയുടെ ആത്മവിശ്വാസത്തെ ചെറുതായൊന്നുമല്ല ഉയർത്തുന്നത്.ഇതേ മുന്നേറ്റം പന്തളം ഉൾപ്പെടുന്ന അടൂർ മണ്ഡലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവിടെ ബിജെപി.

നഗരസഭ അധ്യക്ഷ

നഗരസഭ അധ്യക്ഷ

മണ്ഡലം പിടിക്കാൻഇതിനോടകം തന്നെ കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ച്കഴിഞ്ഞു. പന്തളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട വനിതയെ അധ്യക്ഷയാക്കിയതും നിയമസഭ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകുമെന്ന വിലയിരുത്തലിലാണ്. ജനറല്‍ വിഭാഗത്തില്‍നിന്നുള്ളയാളെ ഒഴിവാക്കിയാണ് സുശീല സന്തോഷിനെ ഇവിടെ ചെയർപേള്സണാക്കിയത്.

അടൂരിന്റെ ചരിത്രം

അടൂരിന്റെ ചരിത്രം

ഹിന്ദു മുന്നോക്ക സമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമാണ് അടൂര്‍.1991മുതൽ തിരുവഞ്ചൂർ രാധാകഷ്ണൻ തുടർച്ചയായി നാല്തവണ വിജയിച്ച മണ്ഡലം പുനർനിർണയത്തോടെയാണ് എൽഡിഎഫിന് ഗുണകരമായത്.2011 ൽ അടൂരിന്റെ ചരിത്രം തന്നെ തിരിത്ത് കുറിച്ച് എൽഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.

ഭൂരിപക്ഷം ഉയർത്തി

ഭൂരിപക്ഷം ഉയർത്തി

സിപിഐ നേതാവ് ചിറ്റയം ഗോപകുമാർ 607 വോട്ടുകൾക്ക് ഇവിടെ വിജയിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെയാണ് ഗോപകുമാർ പരജായപ്പെടുത്തിയത്. 2016 ലും ചിറ്റയം ഗോപകുമാർ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു.ഭൂരിപക്ഷവും ഉയർത്തി.
മണ്ഡലത്തിൽ 25324 വോട്ടുകൾക്കാണ് യുഡിഎഫിനെ ഗോപകുമാർ പരാജയപ്പെടുത്തിയത്.

വോട്ട് കണക്കുകൾ

വോട്ട് കണക്കുകൾ

തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ ഇക്കുറിയും എൽഡിഎഫ് ആണ് നേട്ടം കൊയ്തത്.67158 വോട്ടുകൾ നേടി 14,302 വോട്ടിന്റെ വർധനവാണ് എൽഡിഎഫ് ഇവിടെ സ്വന്തമാക്കിയത്. യുഡിഎഫിനും ആശ്വസിക്കാനുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്.മൂന്നാം സ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് ഇവിടെ 6542 വോട്ടിന്റെ വർധന നേടി.

ലോക്സഭ തിരഞ്ഞെടുപ്പിൽ

ലോക്സഭ തിരഞ്ഞെടുപ്പിൽ

ബിജെപിക്ക് പക്ഷേ ഇത്തവണ വോട്ട് കുറഞ്ഞു. 14,992 വോട്ടാണ് കുറഞ്ഞത്. 36268 വോട്ടുകളാണ് എൽഡിഎഫ് ഇവിടെ നേടിയത്. അതേസമയം ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് അടൂർ പിടിക്കാൻ ഇക്കുറി ബിജെപി ഇറങ്ങുന്നത്.
അടൂർ ലോക്സഭ തിരഞ്ഞെടുപ്പിൽ 51260 വോട്ടുകളായിരുന്നു മുന്നണി മണ്ഡലത്തിൽ സ്വന്തമാക്കിയത്.

തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?തിരക്കിട്ട നീക്കവുമായി എൻസിപി; പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്.. കാപ്പനും കൂട്ടരും യുഡിഎഫിലെത്തും?4 സീറ്റിൽ ധാരണ?

അരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെഅരുവിക്കരയിൽ പോര്? ചെന്നിത്തലയ്ക്ക് വേണ്ടി മണ്ഡലം വിട്ടുകൊടുക്കും? പ്രതികരിച്ച് ശബരീനാഥൻ, മറുപടി ഇങ്ങനെ

നെയ്യാറ്റിൻകര സംഭവം;സർക്കാർ ഒന്നാം പ്രതി, സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യം;സുരേന്ദ്രൻനെയ്യാറ്റിൻകര സംഭവം;സർക്കാർ ഒന്നാം പ്രതി, സംരക്ഷണം ഏറ്റെടുക്കുമെന്ന് പറയുന്നത് പരിഹാസ്യം;സുരേന്ദ്രൻ

English summary
BJP plans to win adoor assembly seat in 2021 election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X