Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ മുന്നറിയിപ്പില്‍ മാറ്റം; 3 മണിക്ക് ശേഷം പമ്പയില്‍ നിന്നും ശബരിമലയിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന്

പത്തനംതിട്ട: പുതിയ കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് പമ്പയില്‍ നിന്നും ശബരിമലയിലേക്ക് കയറാന്‍ അനുവദിക്കില്ലെന്ന് പത്തനംതിട്ട ജില്ല കളക്ടര്‍. വൈകുന്നേരം 6 മണിക്ക് മുന്‍പായി ഭക്തര്‍ സന്നിധാനത്ത് നിന്നും മലയിറങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും കളക്ര്‍ അറിയിച്ചു.

''ജില്ലയിൽ ഇന്ന് ഉച്ചക്ക് (4-08-2022)red alert പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, ഇപ്പോൾ ലഭിക്കുന്ന ശാസ്ത്രീയ കാലാവസ്ഥ പ്രവചന മാതൃകകൾ ഉച്ചക്ക് ശേഷം പമ്പാ, ശബരിമല മേഖലകളിൽ ശക്തമായ മഴയുടെ സാധ്യത സൂചിപ്പിക്കുന്നതിനാലും ഏവരുടെയും സുരക്ഷിതത്വത്തെ മുൻനിർത്തികൊണ്ടു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം.

sabarimala-1573800251-1658818605.jpg -Properties

ഇപ്പോൾ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയിൽ നിന്നും ശബരിമലകയറുവാൻ അനുവദിക്കുന്നതല്ല എന്നും, വൈകുന്നേരം 6 മണിക്ക് മുൻപായി ഭക്തർ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം എന്നു അഭ്യർത്ഥിക്കുന്നു.'' കളക്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം ജില്ലയിൽ ലഭിച്ച വർദ്ധിച്ച മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ശബരിമല നിറപുത്തരി മഹോത്സവം നടക്കുന്നത്. അതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ കരുതല്‍ സ്വീകരിക്കണം. മാത്രമല്ല, നദികളില്‍ ഇറങ്ങരുതെന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ പമ്പാ സ്‌നാനത്തിന് തീര്‍ഥാടകര്‍ക്ക് അനുമതിയുണ്ടായിരിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമായിരിക്കും തീര്‍ഥാടകരെ കടത്തി വിടുക.

Recommended Video

cmsvideo
    കേരളത്തിലെ ഡാമുകൾ നിറഞ്ഞ് കവിയുന്നു. ആളുകളെ മാറ്റിപ്പാർപ്പിച്ചു

    അവശ്യം വരുന്ന മുറയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധം ആംബുലന്‍സ്, കെഎസ്ആര്‍ടിസി ബസുകള്‍ കൂടുതല്‍ വിന്യസിക്കും. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സജ്ജീകരണങ്ങളും ജീവനക്കാരേയും സജ്ജമാക്കും ചടങ്ങുകള്‍ക്ക് തടസം വരാതെ ശബരിമല നിറപുത്തരി ഉത്സവത്തിനായി ഓഗസ്റ്റ് മൂന്നിന് നടതുറന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+