• search
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന് തിരി തെളിഞ്ഞു; ശബരിമലയില്‍ സര്‍ക്കാരിന്റെത് താല്‍ക്കാലിക വിജയം , ഹിന്ദു ധര്‍മ്മത്തെ തകര്‍ക്കാനാവില്ലെന്ന് സ്വാമി വിവിക് താനന്ദ സരസ്വതി

  • By Desk

പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടത്താല്‍ ദുര്‍വാശി കാണിച്ച സര്‍ക്കാര്‍ താല്‍ക്കാലിക വിജയം മാത്രമാണ് നേടിയതെന്നും എന്നാല്‍ ഹിന്ദു ധര്‍മ്മത്തിന്റെ യശസ്സ് തകര്‍ക്കാന്‍ ആവില്ലെന്നും ചിന്‍മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക് താനന്ദ സരസ്വതി. അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത പരിഷത്തിന്റെ നൂറ്റി ഏഴാമത് യോഗം പമ്പാതീരത്തെ വിദ്യാധിരാജ നഗറില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 16 വക്കീലന്‍മാര്‍... നാലര മണിക്കൂര്‍! വാദങ്ങളും പ്രതിവാദങ്ങളും, പിന്നെ ചീഫ് ജസ്റ്റിസിന്റെ വിരട്ടലും
ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ലക്ഷക്കണക്കിന് ഹിന്ദുക്കളാണ് രംഗത്തിറങ്ങിയത് .കോടതി വിധിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ഓരോഹിന്ദുവിനെയും വേദനിപ്പിക്കുന്നതാണ് .വെല്ലുവിളികള്‍ നേരിടാന്‍ ഹിന്ദു സമൂഹം ഉണരണം .എന്നാല്‍ ഹിന്ദുക്കള്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഐക്യപ്പെട്ടാല്‍ പോര. സനാതന ധര്‍മ്മത്തിന്റെ അടിത്തറയിലാകണം ഹൈന്ദവര്‍ ഒരുമിക്കാന്‍ .കാലാതീതവും ദേശാതീതവുമായ ഹൈന്ദവ സംസ്‌ക്കാരത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം.

ഹിന്ദു എന്നത് കേവലം ഒരു മതമല്ല .ജീവിതരീതിയാണ് .സഹിഷ്ണുതയുടെ ആള്‍രൂപമാണ് ഓരോ ഹിന്ദുവും .അസതോമ സത് ഗമയ എന്ന സ്‌ളോകം കേന്ദ്രീയ വിദ്യാലയങ്ങളില്‍ ചൊല്ലുന്നതിനെതിരെയുള്ള നീക്കം ഭാരത സംസ്‌ക്കാരത്തെ കുറിച്ച് അറിവില്ലാത്തതിനാലാണ്. കുട്ടികള്‍ക്ക് അക്കാദമിക് വിജയം മാത്രം പോര .അവരുടെ ഹൃദയവും വികസിക്കണം.അപ്പൊഴെ അവര്‍ ഉത്തമ വ്യക്തികളാകു .വിദ്യാലയങ്ങളില്‍ ധാര്‍മികതയും അഭ്യസിപ്പിച്ചെങ്കിലെ ഹൃദയങ്ങള്‍ വികസിക്കു .

ആദ്ധ്യാത്മികത വിദ്യാലയങ്ങളില്‍ പറഞ്ഞു കൊടുക്കുന്നതിനെ വര്‍ഗീയമല്ല .ആദ്ധ്യാത്മികത എല്ലാ മതങ്ങള്‍ക്കും ഒന്നാണെന്നും സ്വാമി പറഞ്ഞു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാ നന്ദ തീര്‍ത്ഥ പാദര്‍ അദ്ധ്യക്ഷത വഹിച്ചു .ബ്രഹ്മമാണ് പരമസത്യമെന്ന തിരിച്ചറിവ് ഉണ്ടായെങ്കിലെ മനുഷ്യ ജന്‍മം സഫലമാകു എന്ന് അദ്ദേഹം പറഞ്ഞു.ജഗത് മിഥ്യയാണെന്ന ബോധം ഉണ്ടാകുമ്പോള്‍ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും സ്വാമി പറഞ്ഞു.

വിദ്യാധിരാജ പുരസ്‌ക്കാരം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിക്ക് ഹിന്ദുമത മഹാമണ്ഡലം പ്രസിഡണ്ട് അഡ്യ .ടി .എന്‍ .ഉപേന്ദ്രനാഥക്കുറുപ്പ് സമര്‍പ്പിച്ചു .ഹിന്ദു മത പരിഷത്ത് ചരിത്ര വഴിയിലൂടെ എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍ നിര്‍വഹിച്ചു. രാജു ഏബ്രഹാം എം .എല്‍ .എ ,ബി .ജെ .പി .സംസ്ഥാന പ്രസിഡണ്ട് അഡ്വ .പി .എസ് .ശ്രീധരന്‍ പിള്ള ,ദേശീയ സന്യാസി സഭ ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ എന്നിവര്‍ പ്രസംഗിച്ചു .ഹിന്ദു മത മഹാമണ്ഡലം വൈസ് .പ്രസിഡണ്ട് പി .എസ് .നായര്‍ പതാക ഉയര്‍ത്തി.

പത്തനംതിട്ട മണ്ഡലത്തിലെ യുദ്ധം

English summary
Cherukolpuzha Hindu Parishad Conference started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more