Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ വെന്തു മരിച്ചു: ആത്മഹത്യയെന്ന് നിഗമനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ട് പേർ മരണപ്പെട്ടു. തിരുവല്ല വേങ്ങലില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പുരുഷന്റേതും സ്ത്രീയുടേതുമായ രണ്ട് മൃതദേഹങ്ങള്‍ കത്തിക്കരഞ്ഞ കാറില്‍ കണ്ടെത്തുകയായിരുന്നു. ആദ്യ ഇവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് വാഹനത്തിലുണ്ടായിരുന്നത് തുകലശ്വേരി സ്വദേശികളും ദമ്പതികളുമായ രാജു തോമസ്, ലൈജി എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്.

കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തി. വാഹനം പൂർണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണച്ചതിന് ശേഷം പൊലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് വാഹനത്തില്‍ രണ്ടുപേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായത്.

pathanamthitta-car-

പൂർണ്ണമായി കത്തിനശിച്ച കാറില്‍ നിന്നും ഏതാനും അസ്ഥികളും മാലയുമാണ് ലഭിച്ചത്. ഈ മാലയും കാറിന്റെ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് ആരാണെന്ന് കണ്ടെത്തിയത്. തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയതെന്ന് കണ്ടെത്താന് കഴിഞ്ഞത് അന്വേഷണം എളുപ്പമാക്കി.

മരണത്തില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+