Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചടക്ക ലംഘനം, സാമ്പത്തിക ക്രമക്കേട്; പരാതിയിൽ കർശന നടപടിയെടുത്ത് പത്തനംത്തിട്ട സിപിഎം നേതൃത്വം

പ്രാദേശിക തലത്തിൽ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും ഉയർന്ന ഇത്തരം ആരോപണങ്ങളിൽ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് സിപിഎം

നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയെങ്കിലും അതിന്റെ തിളക്കം കുറയ്ക്കുന്ന ചില ആരോപണങ്ങളും പരാതികളും സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. പ്രാദേശിക തലത്തിൽ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും ഉയർന്ന ഇത്തരം ആരോപണങ്ങളിൽ കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് സിപിഎം. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിലും നടപടികൾ ആരംഭിച്ചു.

'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

1

ജില്ലയുടെ വിവിധ കോണുകളിൽ നിന്ന് പ്രാദേശിക നേതാക്കൾക്കെതിരെ വ്യത്യസ്തങ്ങളായ പരാതികളാണ് ഉയർന്നത്. തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥിക്കെതിരെയും അനുകൂലമല്ലാത്തതുമായ നിലപാടുകൾ സ്വീകരിച്ചു, അലംഭാവം, അച്ചടക്ക ലംഘനം, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഉയർന്ന ആരോപണങ്ങളിലാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.

2

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കോന്നിയിലെ ഒരു വനിതാ നേതാവിനെ ഉൾപ്പടെ ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കി. കോന്നി മാരൂര്‍ പാലം ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വന്നിരുന്ന പി.എന്‍.സന്തോഷ് കുമാര്‍, വട്ടക്കാവില്‍ നിന്നുള്ള മഹിളാ അസോസിയേഷന്‍ ഭാരവാഹിയായ മല്ലിക സോമന്‍ എന്നിവർക്കെതിരെയാണ് നടപടി.

3

സംസ്ഥാന കമ്മിറ്റിയംഗം ആര്‍. ഉണ്ണികൃഷ്ണപിള്ളയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയിലാണ് താരുമാനം. നേരത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പങ്കെടുത്ത ലോക്കല്‍ കമ്മിറ്റിയിലാണ് നടപടി സംബന്ധിച്ച്‌ പരിശോധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന കമ്മിറ്റിയാണ് നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

4

ഏരിയാ കമ്മിറ്റിയംഗം കോന്നി വിജയ കുമാറിനെതിരെ ശക്തമായ ആരോപണവും പരാതിയും ഉയര്‍ന്നിരുന്നു.ഇതു സംബന്ധിച്ച്‌ ഏരിയാ കമ്മിറ്റി ചര്‍ച്ച ചെയ്ത് മൂന്ന് അംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. ഇവരുടെ തെളിവെടുപ്പും, അന്വേഷണവും നടന്നു വരികയാണ്. ജില്ലയിൽ തിരുവല്ല,റാന്നി,ഇരവിപേരൂർ,പന്തളം എന്നിവിടങ്ങളിലും നേതാക്കൾക്കെതിരെ ഉയർന്ന പരാതികൾ പരിഗണിക്കുന്നുണ്ട്.

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
    സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+