ബസില്‍ കയറി യാത്രക്കാരെയടക്കം കടിച്ച് നായ: ഒടുവില്‍ കെഎസ്ആർടിസിയില്‍ നിന്നും തെറിച്ച് വീണ് ചത്തു
പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും നായ ആക്രമണം. ബസിനുള്ളിൽ കയറി യാത്രക്കാരനെ ഉള്‍പ്പടെ 11 പേരേയാണ് നായ കടിച്ചത്. ഇതേ നായ കെ എസ് ആർ ടി സി ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ച് വീണ് ചത്തു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റോപ്പിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബസ് യാത്രക്കാർക്കും കാല്‍നട യാത്രക്കാർക്കുമാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബസ് സ്റ്റാറ്റാന്‍ഡ് മുതല്‍ മിനി സിവില്‍ സ്റ്റേഷന്‍ വരെ നായ ആളുകളെ ഒടിച്ചിട്ട് കടിച്ചു.
സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍
യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു നായയുടെ ആക്രമണം. കടിയേറ്റ ആർക്കും വലിയ പരിക്കുകളില്ല. പരിക്കേറ്റവരിലേറെയും സ്ത്രീകളാണ്. നായയെ കീഴിപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥർ വരെ പുറകെ ഓടിയെങ്കിലും ആർക്കും അടുത്തേക്ക് അടുക്കാന്‍ സാധിച്ചിരുന്നില്ല. വളർത്ത് നായയാണ് ആക്രമിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വെട്ടിപ്രം ഭാഗത്തു നിന്നുമാണ് കഴുത്തിൽ ബെൽറ്റുള്ള നായ കെ എസ് ആർ ടി സി സ്റ്റാന്‍ഡിലെത്തിയത്.
പത്തനംതിട്ട-അടൂർ റൂട്ടിലോടുന്ന ബസിൽ കയറി യാത്രക്കാരനെ കടിച്ച നായ പുറത്തിറങ്ങി വിദ്യാർത്ഥികളും സ്ത്രീകളും ഉള്‍പ്പടേയുള്ളവരെ കടിക്കുകയായിരുന്നു. നായ വരുന്നത് കണ്ട് യാത്രക്കാരില്‍ പലരും ചിതറിയോടുകയും ചെയ്തു. ഇതിനിടെ കെ എസ് ആർ ടി സി ബസിലേക്കു ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ റോഡിൽ തെറിച്ചു വീണ നായ അൽപ സമയത്തിനു ശേഷം ചത്തു. നായയെ പേ വിഷ ബാധ പരിശോധനയ്ക്ക് വിധേയമാക്കി.