പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എനിക്കിപ്പോള്‍ മുഖ്യമന്ത്രിയെ കാണണം: വരില്ലെന്ന് പറഞ്ഞിട്ടും വാശിപിടിച്ച് കരഞ്ഞ് കുഞ്ഞ് ആന്റണി

Google Oneindia Malayalam News

പത്തനംതിട്ട: എന്റെ കേരളം പ്രദര്‍ശന നഗരിയിലേക്ക് അമ്മയ്‌ക്കൊപ്പം ഏറെ ആവേശത്തോടെയാണ് ഒന്‍പതുവയസുകാരന്‍ ആന്റണിയെത്തിയത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഒന്‍പതുവയസുകാരന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ നോട്ടീസും കൈയ്യില്‍ പിടിച്ച് മുഖ്യമന്ത്രി എപ്പോള്‍ വരും എനിക്ക് കാണണം എന്നായിരുന്നു ആവേശത്തോടെ പറഞ്ഞു കൊണ്ടിരുന്നത്. മുഖ്യമന്ത്രി വരില്ലെന്ന് അമ്മ പറഞ്ഞിട്ടും വാശി പിടിച്ച് കരഞ്ഞ മകനെ അമ്മ നീതു ജോസഫാണ് പ്രദര്‍ശന നഗരിയിലേക്ക് എത്തിച്ചത്.

പ്രദര്‍ശന നഗരിയിലേക്ക് എത്തി ആന്റണി ഓരോ കാഴ്ചകളും കണ്ടത് ഏറെ വിസ്മയത്തോടെയാണ്. പ്രവേശന കവാടം മുതല്‍ ആന്റണിയെ കാത്തിരുന്നത് അത്ഭുതങ്ങളുടെ ലോകമായിരുന്നു. കിഫ്ബി ഒരുക്കിയ വലിയ വീഡിയോ വാളിലെ കാഴ്ചകള്‍ കൈയ്യടികളോടെയാണ് ആന്റണി സാകൂതം വീക്ഷിച്ചത്. മുസലിയാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച സഫിയെന്ന് പേരുള്ള റോബോട്ടിനെ കണ്ടപ്പോള്‍ ആന്റണി ആദ്യമൊന്ന് അമ്പരന്നുവെങ്കിലും വിദ്യാര്‍ത്ഥികളുടെ സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തില്‍ ആന്റണി എല്ലാം മറന്ന് വീണ്ടും കൈകൊട്ടി.

pathanamthitta

സെറിബ്രല്‍ പാഴ്‌സിയാണ് മകനെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ച് പോയതാണ് ആന്റണിയെ. പിന്നീട് അമ്മ നീതുവായി അവന് എല്ലാം. കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്ന അമ്മ മകനെ നോക്കാന്‍ വേണ്ടി നാട്ടിലെത്തി. അപ്പോഴേക്കും നീതുവിന്റെ അച്ഛനും അമ്മയും മരിച്ചുപോയി. പിന്നീട് ഈ അമ്മയും മകനും ഒറ്റയ്ക്കായി. വയ്യാത്ത മകനെ വിട്ടിട്ട് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ നീതു. സുമനസുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇവരുടെ ജീവിതം. പത്തനംതിട്ട താഴെ വെട്ടിപ്രത്ത് വാടകവീട്ടിലാണ് ഇരുവരുടേയും താമസം. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ല. സ്വന്തം മകനോടൊപ്പം സ്വന്തമായൊരു വീട്ടില്‍ അന്തിയുറങ്ങുകയാണ് ഈ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. തന്റെ മകന്റെ എല്ലാ ആഗ്രഹങ്ങളും തന്നാല്‍ കഴിയും വിധം സാധിച്ചുകൊടുക്കാന്‍ ഓടുകയാണ് ഈ അമ്മ.

അതേസമയം തൊട്ടപ്പുറത്ത്,പത്രമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഓട്ടിസം ബാധിതനായ എബി പോള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ഏറെ സന്തോഷത്തോടെ എത്തിയ എബി പോളിന് ജില്ലാ കളക്ടറെ നേരിട്ട് കണ്ടത് ഇരട്ടിമധുരമായി.

സെല്‍ഫിയെടുക്കാന്‍ അമ്മ ഷേര്‍ളിക്കൊപ്പം ജില്ലാ കളക്ടറുടെ അടുത്തെത്തിയപ്പോള്‍ ഏറെ സ്‌നേഹത്തോടെയായിരുന്നു കളക്ടര്‍ എബിയെ സ്വീകരിച്ചത്. 23 വയസുകാരനായ എബി പോള്‍ ജന്മനാ ഓട്ടിസം ബാധിതനാണ്. സംസാരിക്കാനും ഏറെ ബുദ്ധിമുട്ടാണ്. അടൂര്‍ കടമ്പനാട് സ്വദേശിയാണ്. എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറെ ഇഷ്ടപ്പെട്ടുവെന്നും ഏറെ സന്തോഷമാണെന്നും എബി ജില്ലാ കളക്ടറോട് പറഞ്ഞു. ഓട്ടിസം പോലെയുള്ള അസുഖബാധിതരായ കുട്ടികളെ വീട്ടിനുള്ളില്‍ അടച്ചിടാതെ അവരെ പുറത്തേക്ക് കൊണ്ടുവരണമെന്നും പുതിയ കാഴ്ചകള്‍ കാണാന്‍ അവര്‍ക്ക് സൗകര്യം ഒരുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

English summary
entte kerala pradharashan nagari: A student asked to meet the Chief Minister pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X