മാതൃനാടിന്റെ കൈകളിലേക്ക്,മാതൃദിനത്തിലെ കുഞ്ഞ് കൺമണി; സന്തോഷം പങ്കുവെച്ച് എംഎൽഎ
പത്തനംതിട്ട; മാലിദ്വീപിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയ യുവതി പ്രസവിച്ചു. നാവിക സേനയുടെ കപ്പലിലാണ് യുവതി കൊച്ചിയിൽ എത്തിയത്. അമ്മയും കുഞ്ഞും സുഖമായിക്കുന്നു . മാലദ്വീപിൽ നഴ്സാണ് ഇരവിപേരൂരിൽ നിന്നുള്ള യുവതി. വീണാ ജോർജ്ജ് എംഎൽഎയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. എംഎൽഎയുടെ കുറിപ്പ് വായിക്കാം
മാതൃദിനത്തിലെ സന്തോഷകരമായ . അനുഭവം പങ്കുവെയ്ക്കുന്നു . മാലദ്വീപിൽ നിന്നു നാവിക സേനയുടെ കപ്പലിൽ കൊച്ചിയിലെത്തിയ ഗർഭിണിയായ യുവതി പ്രസവിച്ചു . അമ്മയും കുഞ്ഞും സുഖമായിക്കുന്നു . മാലദ്വീപിൽ നഴ്സാണ് ഇരവിപേരൂരിൽ നിന്നുള്ള യുവതി.
രാവിലെ 9. 30 യ്ക്കാണ് കപ്പൽ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് കൊച്ചി തീരത്തെത്തിയത്. യാത്രക്കാർ പുറത്തിറങ്ങാൻ വൈകുന്നതു കണ്ട് ഭാര്യയെ കാത്ത് പുറത്ത് നിൽക്കുകയായിരുന്ന യുവതിയുടെ ഭർത്താവ് എന്നെ വിളിച്ചു.
ശബ്ദത്തിൽ ആശങ്ക നിറഞ്ഞിരുന്നു . ഭാര്യ പൂർണ്ണ ഗർഭിണിയാണ്. അസ്വസ്ഥതയുണ്ട് . കപ്പലിൽ വച്ച് ചെറിയ അസ്വസ്ഥത തോന്നിയപ്പോൾ ഹെലികോപ്ടറിൽ കരയിലെത്തിക്കാൻ ഒരുങ്ങിയിരുന്നു. അടിയന്തിരമായി കപ്പലിൽ നിന്നിറക്കി ആശുപത്രിയിൽ കൊണ്ടു പോകണം .
എറണാകുളം കളക്ടറെ വിവരം അറിയിച്ചു. ആദ്യം കാണിച്ച താലൂക്ക് ആശുപത്രിയിൽ നിന്നും ഇപ്പോഴുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും നല്ല രീതിയിൽ സഹകരണമുണ്ടായി . ആശുപത്രിയിലെ മാനേജർ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള സൗമ്യയാണ് അല്പം മുൻപ് ആ സന്താഷ വാർത്ത അറിയിച്ചത്.തൊട്ടുപിന്നാലെ ആ യുവാവും വിളിച്ചു.വിവാഹം കഴിഞ്ഞ് ആറു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആദമ്പതികൾക്കു കുഞ്ഞ് പിറക്കുന്നത്. എത്രത്തോളം ആശങ്കയോടെയാണ് ആദമ്പതികൾ ഈ ദിവസങ്ങളിൽ കഴിഞ്ഞിട്ടുണ്ടാവുക !ആ കുടുംബത്തിന് എല്ലാ നന്മകളും നേരുന്നു, എംഎൽഎ കുറിച്ചു.
അതിനിടെ ശനിയാഴ്ച മസ്‌ക്കറ്റ് - കൊച്ചി, കുവൈറ്റ്-കൊച്ചി, ദോഹ- കൊച്ചി വിമാന സര്‍വീസുകളിലെ പത്തനംതിട്ട ജില്ലക്കാരായ 40 പ്രവാസികളെ നിരീക്ഷണത്തിലാക്കി.മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ ഞായറാഴ്ച രാവിലെ പത്തനംതിട്ട ജില്ലക്കാരായ 23 പേരെ കൊച്ചിയില്‍ എത്തിച്ചു.
മസ്‌ക്കറ്റ് - കൊച്ചി വിമാനത്തില്‍ ജില്ലയില്‍ എത്തിയത് 17 പ്രവാസികളാണ്. ഇതില്‍ പത്തു പേരെ കോഴഞ്ചേരിയിലെ പൊയ്യാനില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ എത്തിയ രണ്ടു ഗര്‍ഭിണി അടക്കം എഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തില്‍ നിന്നും ഇവര്‍ ടാക്സിയില്‍ വീടുകളിലെത്തുകയായിരുന്നു.
കുവൈറ്റ് - കൊച്ചി വിമാനത്തില്‍ ജില്ലയിലെത്തിയത് 19 പേരാണ്. ഇതില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 12 പേരെ കോഴഞ്ചേരിയിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഈ ഫ്ളൈറ്റില്‍ ഉണ്ടായിരുന്ന ജില്ലയിലെ ഏഴു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതില്‍ അഞ്ചു പേര്‍ ഗര്‍ഭിണികളാണ്.ദോഹ- കൊച്ചി വിമാനത്തില്‍ എത്തിയത് ജില്ലക്കാരായ നാലു പേരാണ്. ഇതില്‍ മൂന്നു പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഈ വിമാനത്തിലെത്തിയ ഒരാളെ പത്തനംതിട്ട മണ്ണില്‍ റിജന്‍സി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും
വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം