സോഷ്യല്‍ മീഡിയ താരമായ മഹിള കോണ്‍ഗ്രസ് നേതാവിനെതിരെ സാമ്പത്തികത്തട്ടിപ്പ് കേസ്
പത്തനംതിട്ട: കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്. പത്തനംതിട്ടയില്‍ നിന്നുള്ള മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെയാണ് പരാതി. ലക്ഷങ്ങള്‍ പണം വാങ്ങിച്ച് കബളിപ്പിച്ചെന്ന് കാട്ടി അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റ്യനാണ് വിബിതയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രവാസിയുടെ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ തവണകളായി 14.16 ലക്ഷം രൂപയാണ് വിബിത വാങ്ങിയത്. എന്നാല്‍ പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കാതെ കബളിപ്പിക്കുന്നുവെന്നുമാണ് പരാതി.
എറണാകുളത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു സെബാസ്റ്റ്യന്‍ വിബിതയെ ആദ്യമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് പരിചയത്തിലേക്ക് കടക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിബിത യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു. ഈ സമയത്ത് സാമ്പത്തിക സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറി. ഇതിന് ശേഷവും വിവിധ കാരണങ്ങള്‍ പറഞ്ഞ് പണം വാങ്ങിക്കുകയായിരുന്നു.

ഈ മാസം 19 നാണ് സെബാസ്റ്റ്യന്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, 75 കാരനായ സെബാസ്റ്റ്യാനെതിരെ വിബിതയും പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഓഫീസില്‍ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് വിബിതയുടെ പരാതി. തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മഹിള കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു.
തനിക്ക് സെബാസ്റ്റ്യന്‍ പണം നല്‍കിയതായി വിബിത സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരുവിഹിതം നിയമോപദേശത്തിന്റെ പ്രതിഫലവും ബാക്കി പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പരാതിക്കാരന് സ്വയം സന്നദ്ധനായി കൈമാറിയതാണെന്നുമാണ് പ്രതിയുടെ അവകാശവാദം. വിബിത ബാബുവിന്റെ പരാതിയില്‍ കടുത്തുരുത്തി സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
നിലവില്‍ മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വിബിത ബാബു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് യു ഡി എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടു. . എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ലതാകുമാരി 10469 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. 1995 മുതല്‍ 2015 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളിയില്‍ എല്‍ഡിഎഫ് മാത്രമായിരുന്നു വിജയിച്ചത്. ഇത്തവണ വിബിത ബാബുവിന്റെ താരത്തിളക്കത്തില്‍ അത് പിടിച്ചെടുക്കാമെന്നായിരുന്നു യു ഡി എഫ് കരുതിയത്. സോഷ്യല്‍ മീഡിയ രംഗത്തും ഏറെ സജീവമായ വ്യക്തിയാണ് വിബിത ബാബു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications