പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവല്ല മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം, തമ്മിലടി

Google Oneindia Malayalam News

പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കവും തമ്മിലടിയും. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട ജില്ല പ്രസിഡന്റിനെ അനുകൂലിക്കുന്നവരെ പുറത്താക്കി. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് പറഞ്ഞ് ഒരു വിഭാഗം പാര്‍ട്ടി ഓഫീസില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ പത്താം തിയതി തിരുവല്ല മണ്ഡലം കമ്മിറ്റിയിലെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. അന്ന് പക്ഷേ അതിന് സാധിച്ചിരുന്നില്ല. ജില്ലാ പ്രസിഡന്റ് എന്‍എം രാജുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഈ നീക്കത്തെ എതിര്‍ത്തിരുന്നു. ജോബ് മൈക്കിളിന്റെ നേതൃത്വത്തിലായിരുന്നു അന്ന് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്.

ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..ഇവാനാ ട്രംപ് മരിച്ചതിന് കാരണം 'ബ്ലണ്ട് ഇംപാക്ട് ഇഞ്ചുറി' മാന്‍ഹട്ടനിലെ വീട്ടില്‍ വെച്ച് സംഭവിച്ചത്..

1

ഇത്തവണ യോഗം ചേര്‍ന്നതും ജില്ലാ പ്രസിഡന്റായ എന്‍എം രാജുവിനെ ഒഴിവാക്കിയിട്ടാണ്. ജില്ലാ പ്രസിഡന്റിനെ അനുകൂലിക്കുന്നവരെ യോഗത്തില്‍ നിന്നും ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്. ഒരു വിഭാഗം നേതാക്കള്‍ ചേര്‍ന്ന യോഗത്തില്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളും പങ്കെടുത്തു. ഇവര്‍ പാര്‍ട്ടി ഓഫീസില്‍ തിരഞ്ഞെടുപ്പ് നടത്തി. ഈ വിഭാഗമാണ് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചപ്പോള്‍ തമ്മില്‍ തല്ലുണ്ടായിരുന്നു. സമാന സംഭവങ്ങളാണ് ഇന്നും ആവര്‍ത്തിക്കപ്പെട്ടത്.

അതേസമയം ഭിന്നതയെ തുടര്‍ന്ന് യോഗത്തില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട എന്‍എം രാജു രാജി നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്കാണ് രാജിക്കത്ത് നല്‍കിയത്. ഞായറാഴ്ച്ചയാണ് തിരുവല്ല മണ്ഡലത്തിലെ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്നത്. ഇതാണ് കൈയ്യാങ്കളിയിലേക്ക് മാറിയത്. തുടര്‍ന്ന് ഈ തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാന നേതാക്കളായ അലക്‌സ് കോഴിമല, ജോബ് മൈക്കിള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേര്‍ന്നിരുന്നു. 79 പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇതില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതും, കൈയ്യാങ്കളിയായതും.

യോഗത്തില്‍ പ്രതിനിധികളുടെ പേരുവായിച്ചതോടെ ബഹളവും കൈയ്യാങ്കളിയും ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങും മുമ്പേ യോഗം നിര്‍ത്തിവെക്കുകയായിരുന്നു. അച്ചടക്ക നടപടി ലംഘിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് എന്‍എം രാജു നേരത്തെ പറഞ്ഞിരുന്നു. അതേസമയം പാര്‍ട്ടി ചെയര്‍മാന്‍ വിദേശത്താണ്. അദ്ദേഹം മടങ്ങിയെത്തിയ ശേഷമേ നടപടിയുണ്ടാവൂ. വോട്ടെടുപ്പ് നടന്നാല്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളവരാണ് കൈയ്യാങ്കളിക്ക് തുടക്കമിട്ടതെന്നാണ് ആരോപണം.

പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....പ്രളയം, വരള്‍ച്ച... ബാബ വംഗയുടെ പ്രവചനം കൃത്യം; രണ്ടെണ്ണം സംഭവിച്ചു, ഇനി വരാനുള്ളത്....

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
fight in pathanamthitta kerala congress m over thiruvalla committee election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X