• search
  • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റാന്നി സീറ്റിൽ ഇത്തവണ അറ്റകൈ നീക്കത്തിന് സിപിഎം? ചരടുവലിച്ച് ജോസ് കെ മാണി..നിർണായകം

പത്തനംതിട്ട; പതിനഞ്ച് വർഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണവും ഭൂരിഭാഗം ബ്ലോക്ക് ഗ്രാമപഞ്ചാത്തുകളും പിടിച്ചെടുത്ത് അട്ടിമറി വിജമായിരുന്നു ഇത്തവണ പത്തനംതിട്ട ജില്ലയിൽ എൽഡിഎഫ് നേടിയത്. കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യവും ജില്ലയിൽ ഇടതുമുന്നണി വിജയത്തിന് ആക്കം കൂട്ടി.

അതേസമയം മികച്ച വിജയം നേടിയതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ കണക്ക്കൂട്ടലുകളുമായി കളം പിടിക്കാൻ ഒരുങ്ങുകയാണ് കേരള കോൺഗ്രസ് (എം). റാന്നി സീറ്റാണ് പാർട്ടി ലക്ഷ്യം. വിശദാംശങ്ങളിലേക്ക്

രാജു എബ്രഹാമിലൂടെ

രാജു എബ്രഹാമിലൂടെ

1957 ലാണ് റാന്നി മണ്ഡലം നിലവിൽ വരുന്നത്. ഒരു പാർട്ടിക്കും കുത്തക അവകാശപ്പെടാനില്ലാതിരുന്ന മണ്ഡലത്തിൽ 1996 മുതൽ രാജു എബ്രഹാമിലൂടെ തുടർച്ചയായ അഞ്ച് വർഷം സിപിഎം ആണ് ഭരിച്ചിരുന്നത്.മണ്ഡലം കൈയ്യിൽ നിന്ന് നഷ്ടമാകുമെന്ന ഘട്ടത്തിലായിരുന്നു സിപിഎം അദ്ദേഹത്തെ കളത്തിലിറക്കിയത്.പിന്നീട് പാർട്ടിക്ക് അവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

ഭൂരിപക്ഷം ഉയർത്തി

ഭൂരിപക്ഷം ഉയർത്തി

മണ്ഡലത്തിലെ രാജു എബ്രഹാമിന്റെ വിജയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവും നിർണായകമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുത്തനെ ഉയർത്തിയായിരുന്നു അദ്ദേഹത്തിന്റെ വിജയം. 14,596 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അദ്ദേഹം നേടിയത്.

കേരള കോൺഗ്രസിന്

കേരള കോൺഗ്രസിന്

എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ സിപിഎം മാറി ചിന്തിക്കുമോ? സാധ്യത ഇല്ലാതില്ലെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.

ഇത്തവണ മണ്ഡലം കേരള കോൺഗ്രസ് എമ്മിന് പാർട്ടി വിട്ട് കൊടുത്തേക്കുമെന്നാണ് ചർച്ചകൾ. പ്രത്യേകിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ.

മികച്ച പ്രകടനം

മികച്ച പ്രകടനം

കേരള കോൺഗ്രസ് എൽഡിഎഫിൽ എത്തിയതിന് പിന്നാലെ തന്നെ ഇത്തരം ചർച്ചകൾ സജീവമായിരുന്നു. സ്വന്തം തട്ടകമായ തിരുവല്ല ജനതാദൾ (എസ്) എസിന്‌റെ സീറ്റായതിനാലാണ് റാന്നിയ്ക്കായി കേരള കോൺഗ്രസ് എം ചരടുവലി നടത്തുന്നത്.മാത്രമല്ല ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ കേരള കോൺഗ്രസിന് സാധിച്ചിരുന്നു.

നേരത്തേ വിജയിച്ച മണ്ഡലം

നേരത്തേ വിജയിച്ച മണ്ഡലം

ഈ സാഹചര്യത്തിൽ റാന്നിയ്ക്കായി അവകാശം ഉയർത്തുന്നതിൽ കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നാണ് പാർട്ടിയിലെ വികാരം. നേരത്തെ കേരള കോണ്‍ഗ്രസ് റാന്നി സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 1977ല്‍ കെഎ മാത്യൂവും 1987ല്‍ ഈപ്പന വര്‍ഗീസ് എന്നിവരാണ് വിജയിച്ചത്.

സമുദായ സമവാക്യങ്ങൾ

സമുദായ സമവാക്യങ്ങൾ

അതേസമയം ഇപ്പോൾ സീറ്റിനായി ആവശ്യം ഉയർത്താതെ മണ്ഡലത്തിൽ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തിയ ശേഷം മാത്രം ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയാമതിയെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ തിരുമാനം.മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ക്കനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ഗുണകരമാവില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ജില്ലാ പ്രസിഡന്റിനെ

ജില്ലാ പ്രസിഡന്റിനെ

അതേസമയം പാർട്ടി ജില്ലാ പ്രസിഡന്റിനെ കേരള കോൺഗ്രസ് ഇവിടേക്ക് പരിഗണിച്ചേക്കും എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. മറ്റ് ചില നേതാക്കളെ കൂടി ഇവിടെ കേരള കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പൊട്ടിത്തെറിക്ക് കാരണമായേക്കും

പൊട്ടിത്തെറിക്ക് കാരണമായേക്കും

അതേസമയം റാന്നി കേരള കോൺഗ്രസ് കേരള കോൺഗ്രസ് എമ്മിനു നൽകിയാൽ അതു വലിയ രാഷ്ട്രീയ ചുവടുമാറ്റമാകും.

മണ്ഡലം വിട്ട് നൽകിയാൽ പാർട്ടിയിൽ ഇത് വലിയ പൊട്ടിത്തെറിക്ക് തന്നെ ഇത് കാരണമായേക്കും. പ്രത്യേകിച്ച് മലബാർ മേഖലയിൽ ഉൾപ്പെടെയുള്ള സീറ്റുകളിൽ ജോസ് വിഭാഗത്തോട് പാർട്ടി വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ

പേരാമ്പ്ര സീറ്റിൽ

പേരാമ്പ്ര സീറ്റിൽ

മലബാറിൽ നിയമസഭ സീറ്റുചർച്ചകൾ ഉയർന്നപ്പോൾ മാണി വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായ പേരാമ്പ്രയ്ക്ക് പകരം യുഡിഎഫ് സിറ്റിംഗ് സീറ്റായ കുറ്റ്യാടിയാണ് ജോസ് വിഭാഗത്തിന് വെച്ച് നീട്ടയത്ത്.പേരാമ്പ്രയിൽ എക്സൈസ് മന്ത്രി ടിപി രാമകഷ്ണനാണ് എംഎൽഎ.

പ്രതികരിച്ചിട്ടില്ല

പ്രതികരിച്ചിട്ടില്ല

സിറ്റിംഗ് സീറ്റുകൾ വിട്ട് നൽകാതെ സിപിഎം നടത്തിയ ഇത്തരം നീക്കങ്ങൾ രാജു എബ്രഹാമിന്‌റെ മണ്ഡലമായ റാന്നിയിൽ മാത്രം എന്തുകൊണ്ട് പാർട്ടി സ്വീകരിക്കുന്നില്ലെന്നാണ് അനുയായികൾ ഉയർത്തുന്ന ചോദ്യം. അതേസമയം ഇത് സംബന്ധിച്ച ചർച്ചകളോടൊന്നും രാജു എബ്രഹാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

'ഇന്നിനി മരിച്ചാലും വേണ്ടില്ല', ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

'ഫാദർ കാട്ടൂർ ശൃംഗാരപ്രിയനായിരുന്നുവെന്ന്.. ഇരയ്‌ക്കൊപ്പംനിന്ന രാജു ഴാങ് വാല്‍ ഴാങ്ങിനേക്കാല്‍ മുകളില്‍'

പൂഞ്ഞാറില്‍ തള്ളിയാലും പിസി ജോര്‍ജ്ജ് യുഡിഎഫിലേക്ക് തന്നെ; നിവൃത്തിയില്ലാതെ കോണ്‍ഗ്രസ്, പാലാ പിടിക്കാനും

English summary
Jose k mani may demand ranni assembly seat from CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X